-
ഓസ്റ്റിന്‍: ടെക്‌സാസില്‍ നിന്നും യാത്രചെയ്ത് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക്് 14 ദിവസത്തെ നിര്‍ബന്ധ ക്വാറന്റീന്‍ കഴിയേണ്ടിവരുമെന്ന് സംസ്ഥാനങ്ങളിലെ മൂന്ന് ഗവര്‍ണര്‍മാരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 25 മുതല്‍ ക്വാറന്റീന്‍ നിലവില്‍ വരുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഡെമോക്രാറ്റ് ഗവര്‍ണര്‍മാരായ ആന്‍ഡ്രു കുമൊ (ന്യൂയോര്‍ക്ക്), ഫില്‍മര്‍ഫി (ന്യൂജേഴ്‌സി), നെഡ്‌ലമന്റ് (കണക്റ്റിക്കട്ട്) എന്നിവരാണ് ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
ടെക്‌സാസില്‍ കോവിഡ്19 കേസുകള്‍ ദൈനംദിനം വര്‍ദ്ധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ക്രമാനുസൃതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഗവര്‍ണര്‍ ഗ്രേഗ് എമ്പെര്‍ട്ട് ഉള്‍പ്പെടെയുള്ളവരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് ഗവര്‍ണര്‍മാരുടെ തീരുമാനത്തില്‍ നോര്‍ത്ത് കരോലിന ഗവര്‍ണര്‍ റോയ് കൂപ്പര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. രണ്ടു മാസത്തിനുള്ളില്‍ ഒരു ദിവസം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗികളെ കണ്ടെത്തിയത് ജൂണ്‍ 23 നായിരുന്നു.
വാര്‍ത്ത അയച്ചത് : പി.പി. ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..