.
ഓസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടെത്തി ടെക്‌സാസ് മെക്‌സിക്കൊ അതിര്‍ത്തിയിലേക്ക് കൊണ്ടുവിടണമെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് ഉത്തരവിട്ടു.
ടെക്‌സാസ്, നാഷണല്‍ ഗാര്‍ഡ്, സ്‌റ്റേറ്റ് പോലീസ് എന്നിവര്‍ക്കാണ് കര്‍ശന ഉത്തരവ് ഗവര്‍ണര്‍ നല്‍കിയത്.
അനധികൃത കുടിയേറ്റക്കാര്‍ സമൂഹത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് മാറിയതായും ഇതിന് പരിഹാരം കണ്ടെത്തുന്നതിന് ഇത്തരക്കാരെ പിടികൂടി അതിര്‍ത്തിയിലേക്ക് തിരിച്ചയക്കുക എന്നതു മാത്രമേ ഇപ്പോള്‍ കരണീയമായിട്ടുള്ളതെന്നും ഗവര്‍ണര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
അനധികൃതകുടിയേറ്റക്കാരുടെ സംഖ്യ ഓരോദിവസവും വര്‍ധിച്ചു വരുന്നു. മെയ്മാസം 240000 കുടിയേറ്റക്കാര്‍ അതിര്‍ത്തികടന്ന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിയതായി ഫെഡറല്‍ ഏജന്റ്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഭൂരിപക്ഷവും ടെക്‌സാസിലേക്കാണ് കടന്നിരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇവരെ നിയന്ത്രിക്കണമെന്ന സമ്മര്‍ദ്ദം കണ്‍സര്‍വേറ്റീവ് റിപ്പബ്ലിക്കന്‍ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി ഗവര്‍ണര്‍ അറിയിച്ചു. ഗവര്‍ണറുടെ ഈ തീരുമാനത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി വിമര്‍ശിച്ചു. ഫെഡറല്‍ ഗവണ്‍മെന്റിനാണ് അതിര്‍ത്തിയെക്കുറിച്ചുള്ള പോളിസി മേക്കിംഗിന് അധികാരമുള്ളൂവെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..