.
ടെക്സസ്: 2018 ല്‍ മരിച്ച മകന്റെ മൃതശരീരം കഴിഞ്ഞ നാലുവര്‍ഷമായി വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. മാര്‍ച്ച് 30 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2018 മെയ് മാസം മരിച്ചുവെന്ന് കരുതുന്ന ജെയ്സന്റെ മൃതദേഹമാണ് 67 വയസ്സുള്ള പിതാവ് മെക്ക് മൈക്കിള്‍ ഈസ്റ്റ് ടെക്സസിലെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ജെയ്സന്റെ മരണം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല.
മകന്‍ എവിടെയാണെന്ന് അയല്‍വാസികള്‍ ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി പിതാവില്‍ നിന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. വെല്‍ഫെയര്‍ ചെക്കിംഗിന് എത്തിയ പോലീസാണ് മുഴുവനും അഴുകി തീര്‍ന്ന ജെയ്സന്റെ അസ്ഥികൂടം അടുക്കളയില്‍ കണ്ടെത്തിയത്. പോലീസ് വീട്ടില്‍ എത്തി ചോദ്യം ചെയ്തതോടെ അദ്ദേഹം തന്നെ മകന്റെ മൃതദേഹത്തെ കുറിച്ചുള്ള വിവരം നല്‍കുകയായിരുന്നു.
ജെയ്സന്റെ തിരോധാനത്തെക്കുറിച്ച് ആരും തന്നെ, ബന്ധുക്കള്‍ ഉള്‍പ്പെടെ പോലീസിനെ അറിയിച്ചിട്ടില്ലായിരുന്നുവെന്നതാണ് പോലീസിനെ അത്ഭുതപ്പെടുത്തുന്നത്.
മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന കുറ്റം ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്തു. ശരീരാവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി സൗത്ത് വെസ്റ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സി (ഡാലസ്) ലേക്ക് മാറ്റി. സ്വാഭാവിക മരണമോ അതോ കൊലപാതകമോ ആണെന്ന് പരിശോധന കഴിഞ്ഞാലേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Texas Dad Admits the Skeleton in His Kitchen Is Son Who Died in 2018
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..