-
ടെക്‌സാസ്: ടെക്സാസിലെ എല്‍ പസോയില്‍ നടന്ന വെടിവെപ്പില്‍ മലയാളിയായ വിമുക്ത സൈനികന്‍ ഇമ്മാനുവേല്‍ വിന്‍സെന്റ് പകലോമറ്റമാണ് (ജെയ്‌സണ്‍) വെടിയേറ്റ് മരിച്ചത്.
രാവിലെ 11 ന് ജോണ്‍ കണ്ണിന്‍ഗാമിലെ പാര്‍ക്കിംഗ് ഏരിയയില്‍ അക്രമി ഇമ്മാനുവേല്‍ വിന്‍സെന്റിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തിന് പിന്നില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും എല്‍ പാസൊ പോലീസ് അന്വേഷിക്കുന്നുണ്ട്.
യൂണിവേഴ്‌സിറ്റി ഓഫ് കണക്ടിക്കട്ടില്‍ നിന്ന് യുഎസ് എയര്‍ഫോര്‍സിന്റെ ആര്‍ഓടിസി പ്രോഗ്രാമിലേക്ക് ഇമ്മാനുവേല്‍ തിരഞ്ഞെടുക്കപ്പെടുകയും, വിദ്യാഭ്യാസത്തിനു ശേഷം മിലിറ്ററിയില്‍ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. 2012ല്‍ യുഎസ് മിലിറ്ററിയിലെ ക്യാപ്റ്റന്‍ പദവിയിലിരുന്നാണ് അദ്ദേഹം വിരമിച്ചത്. യുഎസ് മിലിറ്ററിക്ക് ഒപ്പം രണ്ടു തവണ ഇറാഖിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്,
പാലാ സ്വദേശി മാണി പകോലോമറ്റത്തിന്റെയും എലിസബത്ത് പകലോമറ്റത്തിന്റെയും മൂന്നാമത്തെ മകനായി ന്യൂയോര്‍ക്കിലാണ് ഇമ്മാനുവേല്‍ ജനിച്ചത്. അവിവാഹിതനാണ്. ജോ, ജെയിംസ്, ജെഫ്റി എന്നിവരാണ് സഹോദരങ്ങള്‍.
സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി ഏഴിന് ഹാര്‍ട്ടഫോര്‍ഡിലെ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ രാവിലെ 11 ന് ആരംഭിക്കും. സംസ്‌കാരം കുര്‍ബ്ബാനയ്ക്ക് ശേഷം സൈനിക ആദരവുകളോടെ മിഡില്‍ടൗണിലെ ദി സ്റ്റേറ്റ് വെറ്ററന്‍സ് സിമെട്രിയില്‍ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..