ടി.ഹരിദാസ് മെമ്മോറിയല്‍ അവാര്‍ഡ് ദാനവും, കലാസന്ധ്യയും മെയ് 22 ന് 


2 min read
Read later
Print
Share

.

ക്രോയിഡോണ്‍: യു കെ യില്‍ ജീവകാരുണ്യ-രാഷ്ട്രീയ-സാമൂഹ്യ-ആല്മീയ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യവും, ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ മൂന്നു പതിറ്റാണ്ടിലേറെ സേവനം ചെയ്യുകയും, ഹോട്ടല്‍ വ്യവസായിയും, ഒഐസിസി (യു കെ) ജനറല്‍ കണ്‍വീനറും ആയിരുന്ന ടി ഹരിദാസിന്റെ സ്മരണാര്‍ത്ഥം ഒഐസിസി (യുകെ) പ്രഖ്യാപിച്ച മികച്ച സാമൂഹ്യസേവകര്‍ക്കുള്ള അവാര്‍ഡുദാനവും, കള്‍ച്ചറല്‍ ഇവന്റും മെയ് 22 ന് ഞായറാഴ്ച ക്രോയിഡണില്‍ വെച്ച് നടത്തും.

ഞായറാഴ്ച വൈകീട്ട് 3:30 ന് ആരംഭിക്കുന്ന വിപുലമായ പ്രോഗ്രാമില്‍ വിരേന്ദ്രശര്‍മ എം.പി മുഖ്യാതിഥിയായിരിക്കും. കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് (മുന്‍ മേയര്‍), ബ്രാഡ്‌ലി സ്റ്റോക്ക് ബ്രിസ്റ്റോളിന്റെ മുന്‍ മേയര്‍ കൗണ്‍. ടോം ആദിത്യ, മുന്‍ മേയറും കൗണ്‍സിലറുമായ ഫിലിഫ് എബ്രാഹം തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കുചേരും.

കാര്‍മല്‍ മിറാന്‍ഡാ, ജയന്തി ആന്റണി, റോയി സ്റ്റീഫന്‍, ടോണി ചെറിയാന്‍, മംഗളന്‍ വിദ്യാസാഗരന്‍ എന്നിവരാണ് ഫൈനല്‍ ലിസ്റ്റില്‍ ഇടം നേടിയ പ്രശസ്തരായ സാമൂഹ്യപ്രവര്‍ത്തകര്‍. ഇവരില്‍ നിന്നും അന്തിമ വിജയിയെ അവാര്‍ഡ് ദാന വേദിയില്‍ വെച്ചാവും പ്രഖ്യാപിയ്ക്കുക. റണ്ണേഴ്സായിട്ടുള്ളവര്‍ക്കു മൊമെന്റോ നല്‍കി ആദരിക്കുന്നതാണ്.

യു കെ യില്‍ പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന, പ്രഗത്ഭരും, പരിചയ സമ്പന്നരും, നിഷ്പക്ഷരുമായ ഒരു ജഡ്ജിങ് പാനല്‍ ആണ് അവാര്‍ഡ് ദാന ലിസ്റ്റിന് അന്തിമരൂപം നല്‍കുവാന്‍ ഒഐസിസി നിയോഗിച്ചത്. ഡോ.ജോഷി ജോസ് (ചെയര്‍മാന്‍), കൗണ്‍സിലര്‍ ഫിലിഫ് അബ്രാഹം, സുജു ഡാനിയേല്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍), ഷൈനു മാത്യു (പൊതുപ്രവര്‍ത്തക),കെ ആര്‍ ഷൈജുമോന്‍ (ജേര്‍ണലിസ്റ്റ്), അജിത് പാലിയത്ത് (സാമൂഹ്യ പ്രവര്‍ത്തകന്‍) എന്നിവരാണ് ജഡ്ജസ് പാനലില്‍ ഉള്ളവര്‍.

ക്രോയിഡോണില്‍ വെച്ച് മെയ് 22 ന് ഞായറാഴ്ച വൈകീട്ട് 3.30 നു ആരംഭിക്കുന്ന അവാര്‍ഡ് ദാന ചടങ്ങുകള്‍, ഒഐസിസി യുടെ സംഘാടക മികവിന്റെ പ്രാവീണ്യവും, സാമൂഹ്യ-രാഷ്ട്രീയ- സാംസ്‌കാരിക തലങ്ങളിലുള്ള ഉന്നത വ്യക്തികളുടെ സാന്നിധ്യവും, വിവിധ സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തവും കൊണ്ട് ടി.ഹരിദാസിനോടുള്ള ആദരവും, അനുസ്മരണവും പ്രൗഢ ഗംഭീരമാവും എന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബേബികുട്ടി ജോര്‍ജ് അവകാശപ്പെട്ടു.

അവാര്‍ഡ് ദാന സമ്മേളനം ഏറ്റവും വിജയപ്രദമാക്കുന്നതിനായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തനനിരതരായി അണിയറയില്‍ സജ്ജമാണ്. ബേബികുട്ടി ജോര്‍ജ്, ഡോ.ജോഷിജോസ്, ഓഐസിസി യൂറോപ്യന്‍ കോര്‍ഡിനേറ്റര്‍ സുനില്‍ രവീന്ദ്രന്‍, പ്രസിഡന്റ് കെകെ മോഹന്‍ദാസ്, ഷാജി ആനന്ദ്, സുജു ഡാനിയല്‍, അല്‍ഷര്‍ അലി, ഷൈനു മാത്യു, സന്തോഷ് ബഞ്ചമിന്‍, അപ്പാഗഫൂര്‍, ജവഹര്‍ ലാല്‍, മഹേഷ് കുമാര്‍, ജയന്‍ റാന്‍, വില്‍സണ്‍ ജോര്‍ജ്, ബിജു വര്‍ഗീസ്, ബിജുനാഥ്, അഷ്‌റഫ് അബ്ഡുള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ആണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.

അവാര്‍ഡ് ദാന ചടങ്ങ് കൂടുതല്‍ ആകര്‍ഷകവും, വര്‍ണ്ണാഭവുമാക്കുന്നതിനായി മെഗാ മൂസിക്കല്‍- കോമഡിഷോ, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഘുഭക്ഷണവും ക്രമീകരിക്കും.

അവാര്‍ഡ് ദാന സമ്മേളനത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സ്വാഗതസംഘ കമ്മിറ്റി അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

Award Ceremony Venue:- HARRIS ACADEMY PURLEY, KENDRA HALL ROAD, SOUTH CROYDON, CR2 6DT

Content Highlights: T Haridas Memorial Award distribution

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Baselios Marthoma Mathews III

1 min

കാതോലിക്കാ ബാവ ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനം സന്ദർശിച്ചു

Mar 16, 2023


Biden, Uvalde, Texas

1 min

ഉവാള്‍ഡെയിലെ വേദനയില്‍ പങ്കുചേരുന്നുവെന്ന് ബൈഡന്‍

May 30, 2022


Newjersey

2 min

ന്യൂജേഴ്സിയിലെ സ്‌കില്‍മാനില്‍ നാലാമത് വാര്‍ഷിക 5 കെ സീറോ റണ്‍/വാക്ക് മെയ് 21 ന്

May 2, 2022

Most Commented