പ്രതീകാത്മക ചിത്രം
ലണ്ടന്‍: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍സിംഹാമിലേക്കു സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയന്റെ ആഭിമുഖ്യത്തിലുള്ള തീര്‍ത്ഥാടനം നാളെ ക്രമീകരിച്ചിരിക്കുന്നു. മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വൈദീകരുടെയും അല്‍മായ പ്രതിനിധികളുടെയും ചെറിയ സംഘം മാത്രമാണ് തീര്‍ത്ഥാടനത്തില്‍ പങ്കാളികളാക്കുന്നത്. വി.കുര്‍ബാനയുടെയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളുടെയും തത്സമയ സംപ്രേക്ഷണം വിവിധ മാധ്യമങ്ങളിലൂടെ ലഭ്യമാകും.
യു.കെ.യിലെ പതിനെട്ടു മിഷന്‍ കേന്ദ്രങ്ങളെയും പ്രത്യേകമായി മാതാവിന്റെ വിമല ഹൃദയത്തിലേക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയോടെയാണ് തീര്‍ത്ഥാടന ശുശ്രൂഷകള്‍ക്ക് ആരംഭം കുറിക്കുക. ഉച്ചകഴിഞ്ഞു 3.30 നാണ് ആഘോഷമായ വി.കുര്‍ബാനയും പരിശുദ്ധ ദൈവമാതാവിനോടുള്ള മാധ്യസ്ഥ പ്രാര്‍ത്ഥനയും ക്രമീകരിച്ചിരിക്കുന്നത്. യു.കെ.യുടെ മലങ്കര സഭാ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടക്കംമൂട്ടിലും മറ്റു മലങ്കര സഭാ വൈദീകരും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഇതോടാനുബന്ധിച്ച് മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിന്റെ നവതി ആഘോഷവും ക്രമീകരിച്ചിരിക്കുന്നു. തൊണ്ണൂറ് വര്‍ഷങ്ങള്‍ സഭയെ പരിപാലിച്ച കരുണമയനായ ദൈവതിരുമുന്‍പാകെ നന്ദി പറയാനുള്ള അവസരമായും മരിയന്‍ തീര്‍ത്ഥാടനം മാറും. വൈദികരും, മലങ്കര കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജിജി ജേക്കബിന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ അംഗങ്ങളും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
Live streaming : www.walsingham.uk/live stream
വാര്‍ത്ത അയച്ചത് : ജോണ്‍സണ്‍ ജോസഫ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..