
-
ഡാലസ്: കവർച്ചാശ്രമത്തിനിടെ എണ്പത്തിരണ്ടു വയസുള്ള ചാള്‍സ് എഡ്വേര്‍ഡ് ടില്ലറിനെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ 35 വയസുള്ള ഡാരന്‍ ഹാന്‍സനെ ഡാലസ് പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് ഡാലസിലായിരുന്നു സംഭവം. വിവരം ലഭിച്ച് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ടില്ലറെയാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദൃക്സാക്ഷികള്‍ നല്കിയ വിവരങ്ങള്‍ പരിശോധിച്ചാണ് ഡാരന്‍ ഹാന്‍സനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. മദ്യഷാപ്പിൽ കവര്‍ച്ച നടത്തിയതിനും 64 വയസ്സുള്ള മറ്റൊരാളെ ആക്രമിച്ചതിനും 30 ഡോളര്‍ കവര്‍ന്ന കേസിലും പ്രതിയാണിയാള്‍. നീണ്ട ക്രിമിനല്‍ ചരിത്രം ഉള്ള പ്രതിയെ ഡാലസ് കൗണ്ടി ജയിലില്‍ അടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..