തങ്കു ബ്രദര്‍ ന്യൂയോര്‍ക്കിലും ഡാലസിലും ശുശ്രൂഷിക്കുന്നു


-

സ്വര്‍ഗ്ഗീയവിരുന്ന് സഭയുടെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്ററും അനുഗ്രഹീത ദൈവവചന അധ്യാപകനും, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ.മാത്യു കുരുവിള (തങ്കു ബ്രദര്‍) ഈയാഴ്ച നവംബര്‍ 26 മുതല്‍ 28 വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ലോകത്തിലെ ഏറ്റവും പ്രധാന നഗരമായ ന്യൂയോര്‍ക്കിലും, ഡിസംബര്‍ 3 മുതല്‍ 5 വരെ (വെള്ളി, ശനി, ഞായര്‍) ഡാളസ് നഗരത്തിലും ശുശ്രൂഷിക്കുന്നു.

നവംബര്‍ മാസത്തിന്റെ ആരംഭം മുതല്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വന്‍ നഗരങ്ങളില്‍ നടന്ന അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകളില്‍ അനേകര്‍ പങ്കെടുത്തു.

ദുബായ്, ഡബ്ലിന്‍, ബെല്‍ഫാസ്റ്റ്, ലണ്ടന്‍ എന്നിവിടങ്ങളിലെ മീറ്റിംഗുകളില്‍ വിവിധ ഭാഷക്കാരും രാജ്യക്കാരും പങ്കെടുക്കുകയുണ്ടായി.

ലണ്ടനിലെ അനുഗ്രഹിക്കപ്പെട്ട മീറ്റിംഗുകള്‍ക്ക് ശേഷമാണ് തങ്കു ബ്രദര്‍ ന്യൂയോര്‍ക്കില്‍ ഈയാഴ്ച നടക്കുന്ന 'ഫെസ്റ്റിവല്‍ ഓഫ് ജോയ്' എന്ന ഹെവന്‍ലി ഫീസ്റ്റ് ഫാമിലി കോണ്‍ഫറന്‍സില്‍ ശുശ്രൂഷിക്കുന്നത്.

ഈയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന 'ഫെസ്റ്റിവല്‍ ഓഫ് ജോയ്' ഫാമിലി കോണ്‍ഫറന്‍സില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലുള്ള ഹെവന്‍ലി ഫീസ്റ്റ് അംഗങ്ങള്‍ക്ക് ഒത്തുകൂടുവാനും പരസ്പരം പരിചയപ്പെടാനും ഒന്നിച്ച് ആരാധിക്കാനുമുള്ള അവസരമാണ് 'ഫെസ്റ്റിവല്‍ ഓഫ് ജോയ്' ഫാമിലി കോണ്‍ഫറന്‍സ്.

വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്കുവേണ്ടി ഈ മീറ്റിംഗില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്. തങ്കു ബ്രദറെ നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമുള്ള അവസരം ഈ മീറ്റിംഗില്‍ ഉണ്ടായരിക്കുന്നതാണ്.

ഡിസംബര്‍ 3 മുതല്‍ 5 വരെ ഡാലസില്‍ നടക്കുന്ന 'ഫെസ്റ്റിവല്‍ ഓഫ് ജോയ്' മീറ്റിംഗിലും തങ്കു ബ്രദര്‍ ശുശ്രൂഷിക്കും.

കേരളത്തിലെ പ്രമുഖ അഡ്വക്കേറ്റായ ബിനോയ് ചന്ദപ്പിള്ള ആണ് ന്യൂയോര്‍ക്കിലെ സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍. സ്വര്‍ഗ്ഗീയ വിരുന്ന് സഭയുടെ അമേരിക്കയിലെ പ്രധാന ആസ്ഥാനം ന്യൂയോര്‍ക്ക് ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അഡ്വ.ബിനോയ് (ന്യൂയോര്‍ക്ക്) - 516 499 0687
ബ്രദര്‍ അബു (ഡാലസ്) - 347 448 0714

ജോയിച്ചന്‍ പുതുക്കുളം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented