റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ: ട്രംപിന്റെ പോളിസി നിലനിര്‍ത്തണമെന്ന് യു.എസ്. സുപ്രീം കോടതി


-

വാഷിങ്ടണ്‍ ഡിസി: മെക്‌സിക്കോ-യു.എസ്. അതിര്‍ത്തിയില്‍ അമേരിക്കയിലേക്കുള്ള പ്രവേശനവും പ്രതീക്ഷിച്ച് കഴിയുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ നിരാശയിലാഴ്ത്തി ട്രംപ് കൊണ്ടുവന്ന റീമെയ്ന്‍ ഇന്‍ മെക്‌സിക്കൊ പോളിസിക്ക് സ്‌റ്റെ നല്‍കണമെന്ന ബൈഡന്‍ ഗവണ്‍മെന്റിന്റെ അപേക്ഷ യു.എസ്.സുപ്രീം കോടതി തള്ളി. ബൈഡന്റെ ഇമിഗ്രേഷന്‍ നയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ വിധി.

ഓഗസ്റ്റ് 24 ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവ് 9 ജഡ്ജിമാരുടെ പാനലില്‍ 6 പേരുടെ പിന്തുണയോടെ പുറപ്പെടുവിച്ചത്. ഡെമോക്രാറ്റിക് നോമിനികളായ മൂന്ന് ജഡ്ജിമാര്‍ ഭൂരിപക്ഷ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി.

ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ട്രംപിന്റെ ഉത്തരവ് സ്റ്റെ ചെയ്യണമെന്ന ആവശ്യവുമായി യു.എസ്.സുപ്രീം കോടതിയെ സമീപിച്ചത്.

പുതിയ ഉത്തരവ് ടെക്‌സാസ് ഗവണ്‍മെന്റിന്റെയും മിസോറി സംസ്ഥാനത്തിന്റെയും വിജയമാണെന്ന് ഇരുവരും അവകാശപ്പെട്ടു. മെക്‌സിക്കോ-ടെക്‌സാസ് അതിര്‍ത്തിയില്‍ ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് അവരുടെ ഊഴവും കാത്ത് കഴിയുന്നത്. ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് ഇതിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ആഴ്ച ടെക്‌സാസിലെ ഫെഡറല്‍ ജഡ്ജി ട്രംപിന്റെ പോളിസി പുനഃസ്ഥാപിക്കുന്നതിന് ഉത്തരവിട്ടിരുന്നു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പുതിയ ഉത്തരവ് സ്വാഗതം ചെയ്തു. അനധികൃതമായി ആരെയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നും നിയമനടപടികള്‍ പൂര്‍ത്തീകരിച്ചും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചും മാത്രമേ അമേരിക്കയിലേക്ക് പ്രവേശനാനുമതി നല്‍കാവൂ എന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented