.
വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ സുപ്രീം കോടതിയില്‍ 30 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കി 83-കാരനായ ജഡ്ജി സ്റ്റീഫന്‍ ബ്രയാന്‍ ജൂലായ് 30 ന് ചുമതലയില്‍ നിന്നും വിരമിക്കും.
ജഡ്ജി സ്റ്റീഫന്‍ ബ്രയാന്‍ ഒഴിയുന്ന സ്ഥാനത്തേക്ക് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബ്ലാക്ക് വുമണ്‍ കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ് നിയമിക്കപ്പെടും.
ബൈഡന് നോമിനേറ്റ് ചെയ്ത ജഡ്ജി കെറ്റാന്‍ജി ചുമതലയേല്‍ക്കുന്നതോടെ സുപ്രീം കോടതിയില്‍ ആകെയുള്ള ഒമ്പതു ജഡ്ജിമാരില്‍ 5 പേര് കണ്‍സര്‍വേറ്റീവ്സും 4 പേര് ലിബറന്സും ആകും. ഇതുവരെ 6 പേരായിരുന്നു കണ്‍സര്‍വേറ്റീവ് ജഡ്ജിമാരുടെ ലിസ്റ്റില്‍. ഗര്‍ഭഛിദ്രം ഭരണഘടനാവകാശത്തില് നിന്നും എടുത്തുമാറ്റുന്നതിന് അനുകൂലമായി 6 കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ 3 പേരാണ് എതിര്‍ത്തത്. ബൈഡന് ഭരണകൂടത്തിന്റെ പല സുപ്രധാന തീരുമാനങ്ങളും ഭൂരിപക്ഷ കണ്‍സര്‍വേറ്റീവ് ജഡ്ജിമാരുടെ വിയോജിപ്പുമൂലം നടപ്പാക്കാനായിട്ടില്ല.
ഇപ്പോള്‍ സ്ഥാനം ഒഴിയുന്ന സ്റ്റീഫനെ 1994 ല്‍ ബില്‍ ക്ലിന്റനാണ് നിയമിച്ചത്. യു.എസ്.സെനറ്റ് 9 വോട്ടിനെതിരെ 87 വോട്ടുകളോടുകൂടിയാണ് നോമിനേഷന് അംഗീകരിച്ചത്.
സുപ്രീം കോടതിയില്‍ പുതിയതായി നിയമിക്കപ്പെട്ട കെറ്റാന്‍ജി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് വ്യാഴാഴ്ച ചുമതലയേല്‍ക്കും. അമേരിക്കയുടെ നീതിന്യായ വ്യവസ്ഥയില്‍ പുതിയ അധ്യായമായിരിക്കും ഇവരുടെ സത്യപ്രതിജ്ഞയോടെ എഴുതിചേര്ക്കപ്പെടുക.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..