.
സണ്ണിവെയ്ല്‍ (ഡാലസ്): ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി 246 വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനറാലിയുടെ ഭാഗമായി ടെക്സാസിലെ സണ്ണിവെയ്ല്‍ സിറ്റിയിലും വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലി ആകര്‍ഷകമായി.
കടുത്ത ചൂടിനെപ്പോലും അവഗണിച്ചുകൊണ്ടാണ് നൂറുകണക്കിനാളുകള്‍ റാലിയില്‍ പങ്കെടുക്കാന്‍ സണ്ണിവെയ്ല്‍ ന്യൂഹോപ് കോര്‍ണറില്‍ എത്തിച്ചേര്‍ന്നത്. സൈക്കിളുകളിലും വാഹനത്തിലും കാല്‍നടയായും മുന്നോട്ടുനീങ്ങിയ റാലി ന്യൂഹോപ്, ഓള്ഡ്ഗേറ്റ്, ക്രീക്ക് വുഡ്, ബീവര്‍, ഓര്‍ച്ചാര്‍ഡ്, ഹിഡന്ലേക്ക്, ഈഗിള്‍ ക്രസ്റ്റ് എന്നിവിടങ്ങളില്‍ ചുറ്റി കറങ്ങിയശേഷം ലേക്ക്സൈഡില്‍ സമാപിച്ചു.
സണ്ണിവെയ്ല്‍ മലയാളി മേയര്‍ സജി ജോര്‍ജ്, സണ്ണിവെയ്ല്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍, ഫിലിപ്പ് സാമുവേല്‍, രാജന്‍കുഞ്ഞ് എന്നിവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.
പാന്‍ഡമിക്കിനുശേഷം പുനരാരംഭിച്ച പരേഡില്‍ പതിവില്‍ കവിഞ്ഞ് കുട്ടികളുടെയും യുവജനങ്ങളുടെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.റാലി വീക്ഷിക്കുവാന്‍ റോഡിനിരുവശവും ധാരാളംപേര്‍ അണിനിരന്നിരുന്നു.
റാലിയുടെ സമാപനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണം ഒരുക്കിയിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..