-
ഓസ്റ്റിന്‍: മെയ് 16 ന് ടെക്സാസില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ സംസ്ഥാനമൊട്ടാകെ 650 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായും അധികൃതര്‍ പറഞ്ഞു.
ടെക്സാസില്‍ ഇതുവരെ 49877 പേരാണ് കോവിഡിനെതുടര്‍ന്ന് മരിച്ചത്. 2919889 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെക്സാസില്‍ ആശുപത്രികളില്‍ 2199 രോഗികള്‍ ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ഏഴുദിവസത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.9 ശതമാനത്തിന് താഴെയാണ്. പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തില്‍ കൂടുതലായാല്‍ മാത്രമേ ഭയപ്പെടേണ്ടതുള്ളുവെന്ന് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് പറഞ്ഞു.
ടെക്സാസില്‍ ഇതുവരെ 11821141 പേര്‍ക്ക് സിംഗിള്‍ ഡോസ് വാക്സിന് ലഭിച്ചപ്പോള്‍ 9344696 പേര്‍ക്ക് രണ്ട് ഡോസ് വാക്സിന് നല്കി കഴിഞ്ഞതായും ഗവര്‍ണര്‍ പറഞ്ഞു.
ടെക്സാസ് സംസ്ഥാനത്തെ ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് അതിവേഗം മടങ്ങിവരികയാണ് പല പ്രമുഖ സ്ഥാപനങ്ങളിലും മാസ്ക് നിര്‍ബന്ധമല്ല. ബോര്‍ഡുകള്‍ പുറത്ത് പ്രദര്‍ശിപ്പിച്ചിരുന്നത് എടുത്തുമാറ്റിയിരിക്കുന്നു. ദേവാലയങ്ങളും തുറന്ന് ആരാധനകള്‍ ആരംഭിച്ചിട്ടുണ്ട്. റസ്റ്റോറന്റുകളും ജിമ്മും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..