ഡാലസ്: മിഡില്‍ സ്കൂള്‍ കുട്ടികളുടെ വ്യക്തിവികാസം ലക്ഷ്യം വച്ച് എല്ലാ വര്‍ഷവും കേരളാ അസോസിയേഷന് ഓഫ് ഡാലസില്‍ നടന്നു വരുന്ന ഡ്രീംസ് വ്യക്തി വികസന പരിശീലന ക്യാമ്പ് ഈ വര്‍ഷം ഓഗസ്റ്റ് 3 മുതല്‍ 7 വരെ തീയതികളില്‍ നടത്തപ്പെടുന്നു. ഈ വര്‍ഷം ഓണ്‍ലൈന്‍ ആയി നടത്തപ്പെടുന്ന ക്യാമ്പില്‍ പരിശീലന കളരികളും ചര്‍ച്ചകളും വിനോദ പരിപാടികളും ഉള്‍പ്പെടെ വിപുലമായ ക്രമീകണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം ഏഴു മുതല്‍ എട്ട് വരെയാണ് സമയം. ഡാലസിലെ ഡ്രീംസിന്റെ ടീമിനോടൊപ്പം ഇന്ത്യ, യുകെ ഓസ്ട്രേലിയ എന്നിവടങ്ങളില്‍ നിന്നുള്ള വിദഗ്ദരും പരിശീലനം നയിക്കുവാന്‍ പങ്കുചേരും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ലിയോണ്‍ തരകന് - 214 715 7281
അലന് കോശി - 469 345 2670
ജോതം സൈമണ്‍ - 469 642 3472
വാര്‍ത്ത അയച്ചത് : മാര്ട്ടിന് വിലങ്ങോലില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..