.
വാഷിങ്ടണ്‍ ഡിസി: പരമാധികാരരാഷ്ട്രമായ യുകൈനെ ആക്രമിച്ച്് കീഴടക്കുന്നതിനുള്ള റഷ്യന്‍ നടപടികളെ പിന്തുണക്കുന്ന ചൈനക്ക് അമേരിക്കയുടെ മുന്നറിപ്പ്.
ബൈഡന്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജേക്ക് സുള്ളിവാനാണ് ചൈനക്കെതിരെ കര്‍ശന താക്കീത് നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച റോമില്‍ ചൈനയുടെ നയതന്ത്ര പ്രതിനിധി യാങ് യിച്ചിയെ സന്ദര്‍ശിക്കാനിരിക്കെ, അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം മറികടക്കുന്നതിന് ചൈന റഷ്യക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് ഗുരുതര ഭവിഷ്യത്തുകള്‍ക്കിടയാക്കുമെന്ന് സുള്ളിവാന്‍ പറഞ്ഞു.
യുക്രൈനെ ആക്രമിക്കുവാന്‍ റഷ്യ പദ്ധതിയിട്ടിരുന്നത് ചൈനക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ ഏതറ്റം വരെ പോകുമെന്ന് അറിയില്ലായിരുന്നുവെന്നും സുള്ളിവാന്‍ പറഞ്ഞു.
ചൈന എങ്ങനെയാണ് റഷ്യയെ സാമ്പത്തികമായി സഹായിക്കുന്നതെന്ന് വൈറ്റ് ഹൗസ് സസൂക്ഷ്മം നിരിക്ഷിച്ചുവരികയായിരുന്നു. ഈ വിഷയത്തെക്കുറിച്ച് ബെയ്ജിംഗുമായി സ്വകാര്യ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും സുള്ളിവാന്‍ പറഞ്ഞു.
റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധത്തെ മറികടക്കാന്‍ ലൈഫ് ലൈന്‍ എന്ന ചൈനയുടെ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാറ്റോയും ഐക്യരാഷ്ട്രസഭയും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും യുദ്ധം തുടരുന്ന റഷ്യ യുക്രൈനെതിരെ ഓരോ ദിവസവും ആക്രമണം ശക്തിപ്പെടുത്തിവരികയാണ്. ആയിരക്കണക്കിന് നിരപരാധികളായ യുക്രൈന്‍ ജനതയുടെ ജീവനാണ് യുദ്ധത്തിലൂടെ നഷ്ടമാകുന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: China will face consequences
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..