suicide
ഡാലസ്: നാഷണല്‍ ഹോട്ട്ലൈന്‍ ഫോണ്‍ നമ്പര്‍ പത്തു ഡിജിറ്റില്‍ നിന്നും മൂന്നു ഡിജിറ്റലിലേക്കു മാറ്റി. പുതിയ നമ്പര്‍ 988 ജൂലായ് 16 മുതല്‍ നിലവില്‍ വന്നു. മാനസിക അസ്വസ്ഥയുള്ളവര്ക്കും ആത്മഹത്യാ പ്രേരണയുള്ളവര്ക്കും എളുപ്പം ബന്ധപ്പെടാനാണ് പത്ത് അക്കത്തില്‍ നിന്നും മൂന്നക്കമാക്കി മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. പഴയ നമ്പറൂം (18002738255) സര്‍വീസില്‍ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. മെന്റല്‍ ഹെല്‍ത്ത് പ്രൊഫഷണല്‍ ഈ മാറ്റത്തെ സ്വാഗതം ചെയ്തു.
ടെക്സാസ് സംസ്ഥാനത്ത് അഞ്ചു ലൈഫ് ലൈന്‍ സെന്ററുകളിലേക്കു 2021 മാത്രം ലഭിച്ചത് 148000 കോളുകളാണ്. ഇതില്‍ 59800 കോളുകള്‍ മാത്രമാണ് ശരിയായി അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞത്. അമേരിക്കയില്‍ ആത്മഹത്യകള്‍ പെരുകുകയും, അതിനുള്ള പ്രവണത വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും മോചനം ലഭിക്കുവാന്‍ ഈ നമ്പറുമായി ബന്ധപ്പെടുന്നത് പ്രയോജനകരമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..