
-
ഇന്ത്യാന: അമേരിക്കയില്‍ വ്യാപകമായ കൊറോണ വൈറസിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വിദ്യാലയം തുറന്ന് പ്രവര്‍ത്തനമാരംഭിച്ച് ആദ്യദിനം സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിക്കും ഒരു സ്റ്റാഫിനും കോവിഡ്19 സ്ഥിരീകരിച്ചു.
ഇന്ത്യാനയിലെ ഗ്രീന്‍ ഫീല്‍ഡ് സെന്‍ട്രല്‍ സ്കൂള്‍ ഡിസ്ട്രിക്റ്റില്‍ ഗ്രീന്‍ഫീല്‍ഡ് സെന്‍ട്രല്‍ ജൂനിയര്‍ ഹൈസ്കൂള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത് ജൂലൈ 30 നായിരുന്നു. അമേരിക്കയില്‍ ആദ്യമായി വിദ്യാര്‍ത്ഥികള്‍ പഠനത്തിനെത്തിച്ചേര്ന്ന വിദ്യാലയത്തിലാണ് ഇത്തരത്തിലൊരനുഭവമുണ്ടായതെന്ന് സ്കൂള്‍ സൂപ്രണ്ട് പറഞ്ഞു.
സ്കൂള്‍ തുറക്കുന്നതിന് മുമ്പാണ് കുട്ടി കൊറോണ വൈറസ് ടെസ്റ്റ് നടത്തിയതെന്നും സ്കൂള്‍ തുറന്ന ദിവസമാണ് റിസള്‍ട്ട് വന്നതെന്നുമാണ് സൂപ്രണ്ട് പറയുന്നത്.
ഈ സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ മാറ്റം ഒന്നും വരുത്തുന്നില്ലെന്നും വിദ്യാര്‍ത്ഥിയോട് 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ ഹാജരായോ ഓണ്‍ലൈനായോ ക്ലാസ് തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നും 65% വിദ്യാര്‍ത്ഥികളും സ്കൂളില്‍ ഹാജരാകാനാണ് താത്പര്യം പ്രകടിപ്പിച്ചതെന്നും സൂപ്രണ്ട് അറിയിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..