ഫ്രിട്ടോ ലായ് ജീവനക്കാര്‍ സമരത്തിലേക്ക്: ബാബു പി. സൈമണ്‍


-

ഡാലസ്: അമേരിക്കയിലെ ഏറ്റവും വലിയ ലഘുഭക്ഷണം നിര്‍മ്മാണ കമ്പനികളിലൊന്നായ ഫ്രിട്ടോ ലായ് ജീവനക്കാര്‍ സമരത്തിലേക്ക്. ഒരു ആഴ്ചയില്‍ ഏഴു ദിവസം 12 മണിക്കൂര്‍ എന്ന നിര്‍ബന്ധിത ജോലിയാണ് കമ്പനി തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന സമരക്കാരുടെ പ്രതിനിധി ബാബു പി. സൈമണ്‍ പത്രക്കാരോട് വെളിപ്പെടുത്തി. തങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം വേണമെന്നും, ഞങ്ങള്‍ക്ക് മെച്ചമായ മാനേജ്‌മെന്റ് ആവശ്യമാണെന്നും, ഇതല്ലാതെ മറ്റൊരു മാര്‍ഗം ഞങ്ങള്‍ക്ക് മുന്‍പില്‍ ഇല്ല എന്നുമാണ് സമരക്കാര്‍ അഭിപ്രായപ്പെടുന്നത്. ജോലിക്കിടയില്‍ ഒരാള്‍ മരിച്ചപ്പോള്‍ ജോലിക്കാരെ കൊണ്ടു തന്നെ മൃതദേഹം അവിടെനിന്ന് നീക്കം ചെയ്യിപ്പിക്കുകയും അപ്പോള്‍ തന്നെ മറ്റൊരു ജോലിക്കാരനെ അവിടേക്ക് ചുമതലപ്പെടുത്തി കൊണ്ട് പ്രൊഡക്ഷന്‍ ആരംഭിച്ചു എന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. 600 പരം ജോലിക്കാരാണ് സമരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. എന്നാല്‍ സമരക്കാരുടെ യൂണിയനുമായി ഒരു ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട് എന്നും, സമരം അവസാനിപ്പിച്ചു പ്രൊഡക്ഷന്‍ പുനരാരംഭിക്കണം എന്നും കമ്പനി അധികൃതര്‍ യൂണിയന്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented