ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷിച്ചു 


.

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 24 വെള്ളിയാഴ്ച്ച മുതല്‍ ജൂലൈ 4 തിങ്കളാഴ്ച്ച വരെ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിച്ചു. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മാതൃസംഘടനയായ മരിയന്‍ മദേഴ്‌സിലെ 63 മാതാക്കളും അവരുടെ കുടുംബങ്ങളുമായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. കോവിഡ് 19 മഹാമാരിയുടെ ഭീതിയില്‍ ദേവാലയത്തില്‍ നേരിട്ടെത്തി ഇടവക മധ്യസ്ഥന്റെ തിരുനാള്‍ക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ലൈവ് സ്റ്റ്രീമിങ്ങിലൂടെ പെരുനാളിന്റെ എല്ലാ ദൃശ്യമനോഹാരിതയും ആസ്വദിക്കുന്നതിനും, മധ്യസ്ഥനോടുള്ള തീക്ഷ്ണമായ പ്രാര്‍ത്ഥനയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും മീഡിയാ ടീം വഴിയൊരുക്കിയിരുന്നു.

ജൂണ്‍ 24 വെള്ളിയാഴ്ച്ച ഇടവക വികാരി റവ.ഫാ.കുര്യാക്കോസ് കുമ്പക്കീല്‍ പുതുതായി സ്ഥാപിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പു നടത്തി തിരുന്നാള്‍കൊടി ഉയര്‍ത്തി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.

വികാരി ഫാ.കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാരായ റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, ജോര്‍ജ് വി. ജോര്‍ജ്, തോമസ് ചാക്കോ, സെക്രട്ടറി ടോം പാറ്റാനിയില്‍, മരിയന്‍ മദേഴ്‌സ് ഭാരവാഹികളായ സെലിന്‍ ഓലിക്കല്‍, ലിസി ചാക്കോ, സോഫി നടവയല്‍, ആലീസ് ജോണി, റോസമ്മ സണ്ണി എന്നിവരും,പാരിഷ് കൗണ്‍സില്‍ അംഗങ്ങളും പെരുനാളിന്റെ ക്രമീകരണങ്ങള്‍ നടത്തി.

വാര്‍ത്തയും ഫോട്ടോയും : ജോസ് മാളേയ്ക്കല്‍

Content Highlights: St. Thomas Feast in Phila Church

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented