.
ന്യൂയോര്‍ക്ക്: മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് ദിനാചരണവും എക്യൂമെനിക്കല്‍ കണ്‍വെന്‍ഷനും ജൂലൈ 23, 24 തീയതികളില്‍ നടത്തപ്പെടുന്നു.
ജൂലൈ 23 ന് വൈകീട്ട് 5 മണിക്ക് ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ചു നടക്കുന്ന സെന്റ് തോമസ് ദിനാചരണ യോഗത്തില്‍ എപ്പിസ്കോപ്പല്‍ സഭയുടെ ബിഷപ്പ് ഡോ.ജോണ്‍സി ഇട്ടി മുഖ്യാതിഥിയും കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ ഫാ.ഡേവിസ് ചിറമേല്‍ വിശിഷ്ടാതിഥിയുമായിരിക്കും. ന്യൂയോര്‍ക്കിലുള്ള വിവിധ സഭകളിലെ വൈദീകരും സഭാവിശ്വാസികളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു.
ഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള കണ്വെന്ഷന് യോഗങ്ങള്‍ ജൂലായ് 23, 24 തീയതികളില്‍ വിവിധ പള്ളികളില്‍ വെച്ച് നടത്തപ്പെടുന്നു. കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ ഫാ.ഡേവിസ് ചിറമേല്‍ വചനം പ്രഘോഷിക്കുന്നു. ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ന്യൂയോര്‍ക്ക് മെറിക്കിലുള്ള ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയില്‍ വച്ചും ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഓള്‍ഡ് ബെത്പേജിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ വച്ചും നടത്തപ്പെടുന്നതാണ്.
വിവിധ സഭകളിലെ വൈദീകരും സഭാവിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗങ്ങളിലെ ഗാനശുശ്രുഷക്ക് എക്യൂമെനിക്കല്‍ കൊയര്‍ നേതൃത്വം നല്‍കുന്നതാണ്. ഈ സുവിശേഷ യോഗങ്ങളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിക്കുവാന്‍ താല്പര്യപ്പെടുന്നു. ശാലു ടി. മാത്യു അധ്യക്ഷനായ ഫാ.ജോണ്‍ തോമസ്, കളത്തില്‍ വര്‍ഗീസ്, ഷാജി തോമസ് ജേക്കബ്, ജോണ്‍ താമരവേലില്‍, ജിന്സണ് പത്രോസ്, ഗീവര്‍ഗീസ് മാത്യൂസ്, ജോണ്‍ തോമസ്, തോമസ് വറുഗീസ്, സജു സാം എന്നിവരടങ്ങുന്ന കമ്മിറ്റി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നു
വാര്‍ത്തയും ഫോട്ടോയും : തോമസ് മാത്യു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..