.
മാഞ്ചസ്റ്റര്‍: 2004 മുതല്‍ മാഞ്ചസ്റ്ററില്‍ ആരാധന നടത്തിവരുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക ബോള്‍ട്ടണില്‍ സ്വന്തമായി ഒരു സ്ഥലം വാങ്ങുകയും അവിടെ ദൈവാലയത്തിന്റെ പണികള്‍ പൂര്‍ത്തിയായി വരികയുമാണ്. ഇടവകയിലെ ഓരോ വ്യക്തികളുടെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലീകരിക്കപ്പെടുന്നത്. പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവ ശ്രേഷ്ഠ കാതോലിക്ക ബാവ, പിതാക്കന്മാര്‍ എന്നിവരാല്‍ ദൈവാലയം വിശുദ്ധ മൂറോന്‍ കൂദാശ നടത്തുവാന്‍ വൈദീകരും മാനേജിങ് കമ്മിറ്റിയും, മറ്റ് കമ്മിറ്റികളും, ഇടവക മുഴുവനും അഹോരാത്രം പരിശ്രമിച്ചു വരികയാണ്.
ഇതിലേക്കുള്ള ധനശേഖരണാര്‍ത്ഥം ഇടവക ഒരു പള്ളി ബില്‍ഡിംഗ് റാഫിള്‍ ടിക്കറ്റ് പുറത്തിറക്കി. ഒരു റാഫിള്‍ ടിക്കറ്റിന് പത്തു പൗണ്ട് ആണ് വില 2022 ഡിസംബര്‍ 24 ന് നടക്കുന്ന നറുക്കെടുപ്പില്‍ ഒരു പവന്‍ സ്വര്‍ണം വീതം അഞ്ചുപേര്‍ക്ക് വിതരണം ചെയ്യും. റാഫിള്‍ ടിക്കറ്റ് വിതരണോദ്ഘാടനം 2022 മെയ് 22 ന് ഞായറാഴ്ച മാഞ്ചസ്റ്ററിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും സഹകരണത്തോടെ നടത്തപ്പെട്ടു. ഇടവക വികാരി ഫാ.ഗീവര്‍ഗീസ് തണ്ടായത്ത്, ഇടവകയിലെ വൈദീകന്‍ ഫാ.എല്‍ദോ രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റിന്റെ ആദ്യ വില്‍പന നടത്തിയത്.
യുക്മ ദേശീയ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ലോ ആന്റ് ലോയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, അലൈഡ് ഫിനാന്‍സിനെ പ്രതിനിധീകരിച്ച് കിഷോര്‍ ബേബി, എംഎംഎ പ്രസിഡന്റ് വില്‍സണ്‍ മാത്യു, എംഎംസിഎ പ്രസിഡന്റ് ആഷന്‍ പോള്‍, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജി എബ്രഹാം, ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ചാക്കോ ലൂക്ക്, സ്റ്റോക്പോര്‍ട് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മനോജ് ജോണ്‍, നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാജു പാപ്പച്ചന്‍ തുടങ്ങിയവരാണ് വിവിധ മലയാളി സമൂഹങ്ങളുടെ പ്രതിനിധികളായി ടിക്കറ്റുകള്‍ ആദ്യമായി ഏറ്റുവാങ്ങിയത്. ഇടവകയുടെ മുന്‍പോട്ടുള്ള പ്രവത്തനങ്ങള്‍ക്ക് യുകെ യിലെയും മലയാളി സംഘടനകള്‍ പൂര്‍ണ പിന്തുണ നല്‍കും എന്ന് പ്രതിനിധികള്‍ പറഞ്ഞത് ഇടവകയെ ആവേശത്തിലാക്കി.
ഇടവക വികാരി ഫാ.ഗീവര്‍ഗീസ് തണ്ടായത്ത്, സഹവികാരി ഫാ.എല്‍ദോസ് വട്ടപ്പറമ്പില്‍, ഇടവക പട്ടക്കാരന്‍ ഫാ.എല്‍ദോ രാജന്‍, സെക്രട്ടറി ബിജോയ് ഏലിയാസ്, ട്രസ്റ്റീ എല്‍ദോസ് കുര്യാക്കോസ് പെരിങ്ങാട്ടില്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.
വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗീസ്
Content Highlights: st.marys church
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..