-
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഫെബ്രുവരി 3,4,5 തീയതികളില്‍ നടന്ന മൂന്ന് നോമ്പാചരണവും പുറത്ത് നമസ്‌കാരവും ഭക്തിനിര്‍ഭരമായി . എല്ലാ ദിവസവും വൈകീട്ട് 7 ന് വി.കുര്‍ബ്ബാനയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. അവസാന ദിവസമായ ബുധനാഴ്ച്ച വൈകീട്ട് 7 ന് വി.കുര്‍ബ്ബാനയും തുടര്‍ന്ന് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ ദൈവാലായത്തിലെ കല്‍കുരിശിങ്കല്‍ നടത്തപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയായ പുറത്ത് നമസ്‌കാരവും നടത്തപ്പെട്ടു.
ഫാ.ബോബന്‍ വട്ടംപുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ പുറത്ത് നമസ്‌കാരത്തില്‍ ഫാ.തോമസ് മുളവനാല്‍, ഫാ.ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദൈവാലയത്തില്‍ പ്രത്യേകം തയ്യാറാക്കിയ കുരിശ്ലടിയില്‍ നേര്‍ച്ച എണ്ണ ഒഴിക്കുന്നതിനും തിരി കത്തിക്കുന്നതിനുമുള്ള അവസരമുണ്ടായിരുന്നു. നൂറ് കണക്കിന് വിശ്വാസികള്‍ ത്രിദിനത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..