ഡാലസ്: ഡാലസില്‍ കോവിഡ്19 വ്യാപനത്തില്‍ വീണ്ടും വര്‍ധന. നവംബര്‍ 24 ചൊവ്വാഴ്ച മാത്രം 1716 പുതിയ പോസിറ്റീവ് കേസുകളും 7 മരണവും സംഭവിച്ചതായി കൗണ്ടി ജഡ്ജി ക്ലെ ജിങ്കിന്‍സ് അറിയിച്ചു.
താങ്ക്സ് ഗിവിങ് ഒഴിവു ദിനങ്ങള്‍ ആരംഭിച്ച ഉടനെതന്നെ ഇത്രയും വര്‍ധന സംഭവിച്ചുവെങ്കില്‍ ഈ ആഴ്ച പൂര്‍ത്തിയാകുന്നതിനുമുമ്പ് സ്ഥിതി അതീവ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.
താങ്ക്സ് ഗിവിങിനോടനുബന്ധിച്ചുള്ള ഷോപ്പിങ് ഈ വര്‍ഷം ഒഴിവാക്കണമെന്നും വീടുകളിലും പൊതുസ്ഥലങ്ങളിലും ഒന്നിച്ചു വരുന്നതും യാത്ര ചെയ്യുന്നതും പരിമിതപ്പെടുത്തണമെന്നും ജഡ്ജി ആഭ്യര്‍ത്ഥിച്ചു.
ഗാര്‍ലന്‍ഡില്‍ ഒരു യുവാവും മസ്കിറ്റില്‍ 60 വയസ്സുകാരും ഡാലസില്‍ 70കാരനും ഉള്‍പ്പെടെ 7 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ടെക്സാസിലെ ഏറ്റവും വലിയ കൗണ്ടികളായ ഡാലസ് കൗണ്ടി (120999), ടറന്റ് കൗണ്ടി (94687), കോളിന് കൗണ്ടി (24325), ഡെന്റല്‍ കൗണ്ടി (22351) എന്നിവ ഉള്‍പ്പെടുന്ന നോര്‍ത്ത് ടെക്സാസിലും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്.
ടെക്സാസ് സംസ്ഥാനത്ത് മാത്രം ഇന്നുവരെ 1.15 മില്യണ്‍ പോസിറ്റീവ് കേസുകളും 21000 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..