ശമ്പള വര്‍ധന ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി


.

ലവ് ഫീല്‍ഡ് (ഡാലസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശമ്പളവര്‍ധനവും ജോലിസ്ഥിരതയും ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡാലസ് ലവ് ഫീല്‍ഡ് വിമാനത്താവളത്തില്‍ പിക്കറ്റിംഗ് നടത്തി.

രാവിലെ തുടങ്ങിയ പിക്കറ്റിംഗിനെ തുടര്‍ന്ന് നിരവധി ഫ്ളൈറ്റുകള്‍ കാന്‍സല്‍ ചെയ്യുകയോ നീട്ടിവെക്കുകയോ ചെയ്തത് വിമാനയാത്രക്കാരെ വല്ലാതെ വലച്ചു.

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഏകദേശം 500 ഓഫ് ഡ്യൂട്ടി ഫ്ളൈറ്റ് അറ്റന്റര്‍മാരും ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ അംഗങ്ങളുമാണ് പിക്കറ്റിംഗില്‍ പങ്കെടുത്തത്.

ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ 18000 ഫ്ളൈറ്റ് അറ്റന്റര്‍മാരെയാണ് യൂണിയന്‍ പ്രതിനിധാനം ചെയ്യുന്നത്. ജീവനക്കാരുടെ അഭാവം മൂലം 24 മണിക്കൂര്‍ ജോലിയെടുക്കേണ്ടിവരുന്നുവെന്നും വീടുകളില്‍ കൃത്യസമയങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിയുന്നില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. കോവിഡാനന്തരം നൂറുകണക്കിന് ഫ്ളൈറ്റുകള്‍ സര്‍വീസ് ആരംഭിച്ചതിനെത്തുടര്‍ന്ന് ജീവനക്കാരുടെ ലഭ്യത കുറഞ്ഞുവെന്നും ജോലിഭാരം വര്‍ധിച്ചുവെന്നതും അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന് യൂണിയന്‍ പരാതിപ്പെട്ടു. ഫെഡറല്‍ മീഡിയേറ്റര്‍മാരുടെ ഇടപെടല്‍ സമരം ഒത്തുതീര്‍പ്പാക്കുന്നതിനാവശ്യമാണെന്നും യൂണിയന്‍ വക്താക്കള്‍ പറഞ്ഞു.

Content Highlights: Southwest Airlines flight attendants picketed today at Dallas Love Field


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented