സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് പത്താം വാര്‍ഷിക നിറവില്‍


.

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേര്‍ത്തുപിടിച്ചുകൊണ്ട് 2012 ന്റെ ആരംഭത്തില്‍ രൂപം കൊണ്ട സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് അതിന്റെ ജൈത്ര യാത്രയില്‍ 10 വര്‍ഷം പിന്നിടുമ്പോള്‍ സംഘടനയുടെ നാള്‍വഴികള്‍ ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ക്കുവാന്‍ വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികള്‍ ഒരുക്കുന്നു.

ഹൂസ്റ്റണ്‍ നഗരത്തില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളില്‍ നിന്നും വേറിട്ട അനുഭവം നല്‍കുന്ന, 5 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് ഓഗസ്റ്റ് 17 ന് വൈകീട്ട് സ്റ്റാഫോര്‍ഡിലെ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ കൂടിയ പത്രസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.



സെപ്റ്റംബര്‍ 11 ന് വൈകുന്നേരം ഹൂസ്റ്റണില്‍ ജിഎസ്എച്ച് (GSH)ഇവന്റ് സെന്ററില്‍ വെച്ച് വിപുലമായ പരിപാടികളാണ് നടക്കുന്നത്.

അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍, ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന 5 മണിക്കൂര്‍ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍.

ബിസിനസ്സ് രംഗത്തെ പ്രമുഖരെ ആദരിക്കുന്ന ഹാള്‍ ഓഫ് ഫെയിം അവാര്‍ഡുകള്‍ വിതരണം ചെയ്യും. മറ്റു നിരവധി അവാര്‍ഡുകളും, പ്രമുഖരെ ആദരിക്കുന്ന ചടങ്ങുകളും ഉണ്ടായിരിക്കും.

ഡോ.ജോര്‍ജ് കാക്കനാട്ട്(പ്രസിഡന്റ്), ജോര്‍ജ് കൊളച്ചേരില്‍ (സെക്രട്ടറി), സണ്ണി കാരിക്കല്‍ (ഫിനാന്‍സ് ഡയറക്ടര്‍) ജിജു കുളങ്ങര (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ തുടങ്ങിയ ചേമ്പറിന്റെ നേതൃത്വത്തില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് 10-ാ0 വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പ്രസിഡന്റായി ജിജി ഓലിക്കനും ഡോ.ജോര്‍ജ് കാക്കനാട്ട് (സെക്രട്ടറി), ജിജു കുളങ്ങര (ഫിനാന്‍സ് ഡയറക്ടര്‍), ബേബി മണക്കുന്നേല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), സാം സുരേന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവരുടെ ശക്തമായ നിര ചേംബറിനെ നയിക്കുന്നു ഒപ്പം 30 ഹൂസ്റ്റണിലെ ബിസിനസ് രംഗത്തെ നിറസാന്നിധ്യങ്ങളായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും.

ആഘോഷങ്ങളുടെ ഭാഗമായി പുതിയ ഒരു അധ്യായം കൂടി ചേര്‍ത്തെഴുതാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം, മുതിര്‍ന്ന തലമുറയെ പുനരധിവസിപ്പിക്കാന്‍ ഉള്ള ഫെസിലിറ്റി അതിന്റെ ആലോചനകള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ പ്രതിനിധീകരിച്ച് സൈമണ്‍ വളാച്ചേരി (നേര്‍കാഴ്ച ഡെയിലി) ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍മാരായ ജീമോന്‍ റാന്നി, ശങ്കരന്‍കുട്ടി, അജു വാരിക്കാട്, ജോര്‍ജ് തെക്കേമല (ഏഷ്യാനെറ്റ് ടിവി) ജോര്‍ജ് പോള്‍ (ഫ്ളവേഴ്സ് ടിവി) ഫിന്നി ഹൂസ്റ്റണ്‍ (ഹാര്‍വെസ്റ്റ് ടിവി) ജെ.ഡബ്ലിയൂ.വര്‍ഗീസ് (ദക്ഷിണ്‍ റേഡിയോ) വിജു വര്‍ഗീസ് (മലയാളി എഫ്എം റേഡിയോ) സുബിന്‍ ബാലകൃഷ്ണന്‍ (ജനം ടിവി) എന്നിവരോടൊപ്പം ലിഡാ തോമസ്, അനിലാ സന്ദീപ് (ആഷാ റേഡിയോ) എന്നിവരും പങ്കെടുത്തു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: south Indian US chamber of commerce


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented