സൗത്ത് ഇന്ത്യന്‍ യൂഎസ് ചേംബര്‍ ഓഫ് കോമേഴ്സ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു


.

ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ ചേംബര്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് (എസ്‌ഐയുസിസി) പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11 ന് ഹൂസ്റ്റണിലെ വിശാലവും മനോഹരവുമായ ജിഎസ്എച്ച് ഇവന്റ് സെന്ററില്‍ നടന്നു.

പ്രശസ്ത നര്‍ത്തകി കലാശ്രീ ഡോ.സുനന്ദ നായര്‍ ആന്‍ഡ് ടീമിന്റെ പ്രാര്‍ത്ഥന നൃത്തത്തോടെയായിരുന്നു. 50 ലധികം നര്‍ത്തകിമാര്‍ ഒരുമിച്ച് വേദിയില്‍ ചുവടുകള്‍ വച്ചപ്പോള്‍ അത് ഒരു മനോഹരകാഴ്ചയായി. തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചു.

സംഘടനയുടെ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജിജി ഓലിക്കന്‍ അധ്യക്ഷ പ്രസംഗം നടത്തി.

തുടര്‍ന്ന് കേരളാ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനു ഇത് പോലെയുള്ള സംഘടനകള്‍ക്ക് കഴിയുമെന്നും ചേംബറിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊള്ളുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. തുടര്‍ന്ന് മന്ത്രി വിശിഷ്ടാതിഥികള്‍ക്കും ചേംബര്‍ ഭാരവാഹികള്‍ക്കുമൊപ്പം നിലവിളക്കു കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു.

മുഖ്യാതിഥികളായി എത്തിയ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ആദരണീയരായ ഷീലാ ജാക്‌സണ്‍ ലീ, അല്‍ ഗ്രീന്‍ എന്നിവര്‍ തങ്ങളുടെ ഇന്ത്യ സന്ദര്‍ശനങ്ങളെപറ്റിയും ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും പഴയതുമായ രണ്ടു ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എന്നും ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നുവെന്നും ചേംബറിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും പറഞ്ഞു.

സ്റ്റേറ്റ് റപ്രസെന്ററ്റീവ് റോണ്‍ റെയ്‌നോള്‍സ്, സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ സെസില്‍ വില്ലിസ്, മലയാളികളുടെ അഭിമാനങ്ങളായ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്ട് ബെണ്ട് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്ഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ഫോര്‍ട്ട് ബെന്‍ഡ് കോണ്‍സ്റ്റബിള്‍ പ്രെസിന്‍ക്ട് 2 ഡാറില്‍ സ്മിത്ത്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) പ്രസിഡന്റ് സുനില്‍ തൈമറ്റം, പ്രതാപ് നായര്‍, ഇന്‍ഫോസിസ് വൈസ് പ്രസിഡന്റ് ജോ ആലഞ്ചേരില്‍, സ്പോണ്‍സര്‍മാര്‍, അവാര്‍ഡ് ജേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സൗത്ത് ഇന്ത്യന്‍ ചേംബറിന് റെക്കഗ്‌നിഷന്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചപ്പോള്‍ മുഖ്യാതിഥികളായി എത്തിയവര്‍ക്ക് ചേംബറും മൊമെന്റോകള്‍ നല്‍കി ആദരിച്ചു.

'ഹാള്‍ ഓഫ് ഫെയിം' അവാര്ഡുകള്‍ക്ക് അര്‍ഹരായ ടോമര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പ്രസിഡന്റും സിഇഒയുമായ തോമസ് മൊട്ടയ്ക്കല്‍ (ന്യൂജേഴ്സി), ന്യൂമാര്‍ട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ചെറിയാന്‍ സഖറിയ (ഹൂസ്റ്റണ്‍) എന്നിവരെ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് വേദിയിലേക്ക് ആനയിച്ചത്. മന്ത്രി റോഷി അഗസ്റ്റിനില്‍ നിന്നും അവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

വിവിധ കര്‍മ്മ മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കുള്ള കമ്മ്യൂണിറ്റി അവാര്‍ഡുകളും അവാര്‍ഡ് ജേതാക്കള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ഫോര്‍ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, ബില്‍ഡര്‍ ഡോ.പി.വി.മത്തായി (ഒലിവ് തമ്പിച്ചായന്‍), മോഹിനിയാട്ടം പ്രതിഭ കലാശ്രീ ഡോ.സുനന്ദ നായര്‍, ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തക ബിന്ദു ഫെര്‍ണാണ്ടസ് ചിറയത്ത്, പ്രിന്റിങ് രംഗത്തെ പ്രമുഖന്‍ തോമസ് ജോര്‍ജ് (ബാബു) ഹൂസ്റ്റണ്‍ മെട്രോ പോലീസ് ഓഫീസര്‍ മനോജ് പൂപ്പാറയില്‍, സാമൂഹ്യപ്രവര്‍ത്തകയും നഴ്‌സുമായ ക്ലാരമ്മ മാത്യൂസ്, എഴുത്തുകാരനും വ്യവസായിയുമായ സണ്ണി മാളിയേക്കല്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സാം ആന്റോ, വിദ്യാഭ്യാസ രംഗത്ത് പ്രതിഭ തെലയിച്ച കലാകാരി കൂടിയായ മാലിനി.കെ.രമേശ്
എന്നിവരാണ് കമ്മ്യൂണിറ്റി അവാര്‍ഡുകള്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.

സ്റ്റീഫന്‍ ദേവസ്സി, തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പിയാനോ കീബോര്‍ഡില്‍ കൈവിരലുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിച്ച് ശ്രോതാക്കളെ കൈയിലെടുത്തു. കൊഴുപ്പേകാന്‍ ചെണ്ടമേളവുമായി'കൊച്ചു വീട്ടില്‍ ബീറ്റ്‌സും' ഒപ്പം ചേര്‍ന്നു.

സീരിയല്‍ സിനിമ നടി അര്‍ച്ചനയുടെയും സംഘാംഗങ്ങളും അവതരിപ്പിച്ച വിവിധ നൃത്തങ്ങള്‍, 'ഫാഷന്‍ ഷോ' എന്നിവയും അരങ്ങേറി.

ജിജി ഓലിക്കല്‍ (പ്രസിഡന്റ്) ഡോ.ജോര്‍ജ് കാക്കനാട്ട് (സെക്രട്ടറി), ജിജു കുളങ്ങര (ഫിനാന്‍സ് ഡയറക്ടര്‍) ബേബി മണകുന്നേല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍) സാം സുരേന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ 30 അംഗ ഡയറകറ്റ്‌ബോര്‍ഡിന്റെ മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിന്റെ ഫലമാണ് ഈ പരിപാടിയുടെ വന്‍ വിജയമെന്നു സംഘാടകര്‍ പറഞ്ഞു.

ഹൂസ്റ്റനില്‍ നടത്തിയിട്ടുള്ള ഇന്ത്യക്കാരുടെ പരിപാടികളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ഒരാഘോഷമായിരുന്നു ഈ മെഗാ ഇവന്റ്. ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ്, സ്റ്റേജ് അറേഞ്ച്‌മെന്റ് എല്ലാം ഒന്നിനൊന്നു മെച്ചം. വിഭവ സമൃദ്ധമായ ഭക്ഷണവും ഇവന്റിനെ മികവുറ്റതാക്കി. 7 വിഭാഗങ്ങളായി തിരിച്ചാണ് പരിപാടികള്‍ നടത്തിയത്. ശ്രുതി, അനീഷ്, ശ്വേതാ, നിതിന്‍ എന്നിവര്‍ എംസിമാരായി പരിപാടികള്‍ ഏകോപിപ്പിച്ചു.

വര്‍ണപ്പകിട്ടാര്‍ന്ന മറ്റു കലാപരിപാടികള്‍ക്കും കലാശക്കൊട്ടിനും വന്ദേമാതര ഗാനാലാപനത്തിനും ശേഷം രാത്രി പതിനൊന്നുമണിയോടെ ആഘോഷങ്ങള്‍ സമാപിച്ചു. ഫിനാന്‍സ് ഡയറക്ടര്‍ ജിജു കുളങ്ങര നന്ദി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: south Indian chamber of commerce annual day celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented