.
വിസ്‌കോണ്‍സിന്‍: മാഡിസണ്‍ സര്‍വകലാശാലയുടെ സൗത്ത് ഏഷ്യ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ യുടി ഓസ്റ്റിനിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാള ഭാഷാപഠനത്തിനായി ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നു. 2022 വേനലവധിക്കാലത്താണ് തുടക്കക്കാര്‍ക്കും ഇന്റര്‍മീഡിയറ്റ് തലത്തിലുള്ളവര്‍ക്കുമായി കോഴ്‌സ് നടത്തുന്നത്. കോഴ്സ് നടത്തിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു നല്‍കുന്നത് ഫൊക്കാനയാണ്. യുടി എക്സ്റ്റന്‍ഷനു കീഴിലാണ് ഈ കോഴ്സുകള്‍ എങ്കിലും സൗത്ത് ഏഷ്യ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും യുടി ഓസ്റ്റിനിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഏഷ്യന്‍ സ്റ്റഡീസിനുമാണ് അവയുടെ നടത്തിപ്പ് ചുമതല.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇമെയില്‍ വഴിയോ Email: saicaustin.utexas.edu അല്ലെങ്കില്‍വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. വെബ് അഡ്രസ്സ്: https://tinyurl.com/mtuyvi4b
മലയാള ഭാഷ പഠനത്തിനായി ഒരുക്കിയിരിക്കുന്ന ഈ സുവര്‍ണാവസരം മലയാള ഭാഷയെ സ്‌നേഹിക്കുകയും അറിയുവാനാഗ്രഹിക്കുയും ചെയ്യുന്നവര്‍ ഉപയോഗപ്പെടുത്തണമെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, വുമണ്‍സ് ഫോറം പ്രസിഡന്റ് ഡോ.കലാ ഷഹി, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, കണ്‍വെന്‍ഷന്‍ ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, കണ്‍വെന്‍ഷന്‍ പേട്രനും മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ.മാമ്മന്‍ സി. ജേക്കബ്, മുന്‍ പ്രസിഡന്റുമാരായ ഡോ.എന്‍.അനിരുദ്ധന്‍, ജി.കെ.പിള്ള, മറിയാമ്മ പിള്ള, ജോണ്‍ പി. ജോണ്‍, മാധവന്‍ ബി. നായര്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്.ചാക്കോ, നാഷണല്‍ കമ്മിറ്റി ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍, കണ്‍വെന്‍ഷന്‍ കമ്മിറ്റി തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തയും ഫോട്ടോയുx : ഫ്രാന്‍സിസ് തടത്തില്‍
Content Highlights: south asia institute, malayala bhasha training
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..