-
വാഷിങ്ടണ്‍ ഡിസി: ക്ലൈമറ്റ് പോളിസി ആന്റ് ഇനോവേഷന്‍ സീനിയര്‍ അഡൈ്വസറായി ഇന്ത്യന്‍ അമേരിക്കന്‍ വംശജയും എനര്‍ജി എക്സ്പേര്‍ട്ടുമായ സോണിയ അഗര്‍വാളിനെ പ്രസിഡന്റ് ബൈഡന് നോമിനേറ്റ് ചെയ്തു.
ജനുവരി 14 നാണ് ബൈഡന് അഡ്മിനിസ്ട്രേഷനിലെ ഏറ്റവും പുതിയ നിയമനം പ്രഖ്യാപിച്ചത്.
ഗ്ലോബല്‍ റിസേര്‍ച്ച് അറ്റ് ക്ലൈമറ്റ് വര്‍ക്ക്സ് ഫൗണ്ടേഷനിലും അമേരിക്കന്‍ എനര്‍ജി ഇനോവേഷന്‍ കൗണ്‍സിലും സോണിയ പ്രവര്‍ത്തിച്ചിരുന്നു.
ഒഹായോയില്‍ ജനിച്ചു വളര്‍ന്ന സോണിയ സിവില്‍ എഞ്ചിനീയറിങില്‍ സ്റ്റാഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
ബൈഡന്-ഹാരിസ് ഭരണത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ നിരവധിയാണ്. സുപ്രധാനമായ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ തരുണ്‍ ചബ്ര, സുമോണ ഗുഹ, ശാന്തി കളത്തില്‍ എന്നിവരുടെ നിയമനവും പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
അതോടൊപ്പം നാഷണല്‍ എക്കണോമിക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ ഭരത് രാമമൂര്‍ത്തിയെയും ബൈഡന്- ഹാരിസ് ടീം നിയമിച്ചിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..