.
ഒക്‌ലഹോമ: ഒക് ലഹോമയില്‍ കാറില്‍ മിനി പിക്കപ്പ് ട്രക്ക് ഇടച്ച് ആറ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.സ്‌കൂളിന് പുറത്തെ റസ്റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ക്യാമ്പസിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനികളാണ് അപകടത്തില്‍ പെട്ടത്.
15 മുതല്‍ 17 വയസ്സുവരെയുള്ള വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടതെന്ന് ഒക്‌ലഹോമ ഹൈവേ പെട്രോള്‍ സംഘം അറിയിച്ചു. നോര്‍ത്ത് ഡാലസില്‍ നിന്നും 100 മൈല്‍ അകലെയുള്ള ഒക്‌ലഹോമ അതിര്‍ത്തിയിലാണ് സംഭവം നടന്നത്.
ഇവരുടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അതിവേഗതയില്‍ വന്നിരുന്ന സെമി ട്രക് ഇടിച്ചു കയറുകയായിരുന്നു. 51 വയസുള്ള ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരൊഴികെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന നാലുപേരും സീറ്റ്‌ബെല്‍റ്റ് ഇല്ലാതെയാണ് സഞ്ചരിച്ചിരുന്നത്.
ഒക്‌ലഹോമ ടിഷിണ്‍ഗൊ സ്‌കൂള്‍ ഡിസ്ട്രിക്ട് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച പെണ്‍കുട്ടികളുടെ പ്രായം പരിഗണിച്ചു വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍
Content Highlights: Six female high school students, Oklahoma, crash with truck
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..