
-
ക്യൂന്‍സ്(ന്യൂയോര്‍ക്ക്): കൊറോണ വൈറസ് മഹാമാരിയെതുടര്‍ന്ന് സാമ്പത്തികത്തകര്‍ച്ച നേരിടുന്ന ബ്രൂക്ക്ലിന്‍ ഡയോസിസിലെ ആറ് കാത്തലിക് എലിമെന്ററി സ്കൂളുകള്‍ സ്ഥിരമായി അടച്ചുപൂട്ടുന്നു.
സാമ്പത്തിക തകര്‍ച്ച മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ അപര്യാപ്തതയുമാണ് സ്കൂളുകള്‍ അടച്ചു പൂട്ടുന്നതിന് കാരണമെന്ന് ബ്രൂക്ക്ലിന്‍ ഡയോസിസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
വില്യംസ് ബെര്‍ഗ് ക്യൂന്‍ ഓഫ് റോസ്മേരി, ക്രൗണ്‍ ഹൈറ്റ്സിലെ സെന്റ് ഗ്രിഗോറി ദ ഗ്രേറ്റ്, സൗത്ത് ഓസോണ്‍ പാര്‍ക്കിലെ അവര്‍ ലേഡീസ് കാത്തലിക് അക്കാദമി, ഹൊവാര്‍ഡ് ബില്ലിലെ അവര്‍ ലേഡി ഓഫ് ഗ്രേസ്, വൈറ്റ്സ്റ്റോണിലെ ഹോളി ട്രിനിറ്റി കാത്തലിക് അക്കാദമി, സെന്റ് മെല്‍സ് കാത്തലിക് അക്കാദമി എന്നിവയാണ് ഓഗ്സ്റ്റ് 31 ന് സ്ഥിരമായി അടച്ചു പൂട്ടുന്ന സ്കൂളുകള്‍.
കത്തോലിക്ക സമൂഹത്തിന് വളരെ ദുഃഖകരമായ ഒരു വാര്‍ത്തയാണിത്. പക്ഷെ ഈ സാഹചര്യത്തില്‍ അത് അനിവാര്യമാണ് സ്കൂള്‍ സൂപ്രണ്ട് തോമസ് ചാഡ്സ്റ്റക്ക് പറഞ്ഞു. ഓരോ സ്കൂളിന്റെയും സാമ്പത്തിക സ്ഥിതി വ്യക്തമായി പരിശോധിച്ചതിനുശേഷമാണ് ഇങ്ങിനെ ഒരു തീരുമാനമെടുത്തത്.
ഇതോടെ അടച്ചുപൂട്ടുന്ന കാത്തലിക് സ്കൂളുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ന്യൂയോര്‍ക്ക് ഡയോസിസിലെ ഇരുപതു സ്കൂളുകള്‍ ഇതിനകം അടച്ചുപൂട്ടിയിരുന്നു.
ന്യൂയോര്‍ക്കില്‍ നൂറുകണക്കിന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സ്കൂളുകളും നഷ്ടപ്പെടുന്നുവെന്നത് വേദനാജനകമാണ്. സ്കൂളുകള്‍ അടക്കുമ്പോള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ സഹായിക്കാന്‍ അധ്യാപകരും സ്റ്റാംഫുകളും തയ്യാറാണെന്ന് ഡയോസിസ് അറിയിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..