ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ സിംഗപ്പുര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍മാരെ പ്രഖ്യാപിച്ചു


ഇടത്തുനിന്ന് റൂണി ചാണ്ടി, ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു, രാജേഷ് ഉണ്ണി, ശ്യാം പ്രഭാകരൻ, അജിത് പിള്ള

സിംഗപ്പുര്‍: ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ (ജി.ഐ.സി.) സിംഗപ്പുര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍മാരെ പ്രഖ്യാപിച്ചു. ജി.ഐ.സി. ഗ്ലോബല്‍ പ്രസിഡന്റ് പി.സി. മാത്യുവാണ് സിംഗപ്പുറിലെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ റൂണി ചാണ്ടി, ശ്യാം പ്രഭാകരന്‍, അജിത് പിള്ള എന്നിവരെ ജി.ഐ.സി. സിംഗപ്പുറിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായി നാമനിര്‍ദ്ദേശം ചെയ്തത്.

ഓഗസ്റ്റ് 24-ന് നടന്ന സിംഗപ്പുറിലെ പ്രവാസി ഇന്ത്യക്കാരുടെ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ആഗോള സ്ഥാപക അംഗമായ രാജേഷ് ഉണ്ണി സിംഗപ്പുറിലെ രൂപവത്കരണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കും. വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് ഒരു പൊതു പ്ലാറ്റ്‌ഫോം നല്‍കുക എന്ന ആശയത്തോടെയാണ് ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ (ജി.ഐ.സി.) രൂപവത്കരിച്ചത്.

വിദേശത്തുള്ള ഇന്ത്യന്‍ വംശജരായ പ്രൊഫഷണലുകളുടെയും വിദ്യാര്‍ഥികളുടെയും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കലയെയും സംസ്‌കാരത്തെയും കുറിച്ചുള്ള ആശയങ്ങള്‍ കൈമാറുന്നതിനും ലോകമെമ്പാടുമുള്ള യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും വിദ്യാഭ്യാസപരവും പരിശീലനപരവുമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യാനും ജി.ഐ.സി. പ്രതിജ്ഞാബദ്ധമാണ്.

ജി.ഐ.സി. ഗ്ലോബല്‍ പ്രസിഡന്റ് പി.സി മാത്യു, വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജി.ഐ.സി. നാഷണല്‍ കമ്മിറ്റികള്‍ക്കും അവരുടെ പ്രോത്സാഹനത്തിനും ആത്മവിശ്വാസത്തിനും നന്ദി അറിയിക്കുകയും ജി.ഐ.സി. ഗ്ലോബല്‍ കാബിനറ്റിന്റെയും ജി.ഐ.സി. അംബാസഡര്‍മാരുടെയും പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു.

Content Highlights: singapur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented