-
മാഡിസണ്‍ (ഷിക്കാഗോ): പതിനാലുവയസുള്ള മകള്‍ക്ക് പ്രമേഹത്തിന് ചികിത്സ നല്‍കാതെ മരിക്കാനിടയായ സംഭവത്തില്‍ അമ്മയെ 7 വര്‍ഷത്തേക്ക് ശിക്ഷിച്ച് കോടതി ഉത്തരവായി.
ആംബര്‍ ഹാംഷെയറിനെ (41) ആണ് ജഡ്ജി കെയ്ല്‍ നാപ് മെയ് 11 ന് ശിക്ഷ വിധിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് അമ്മ കുറ്റക്കാരിയാണെന്ന് 2020 ഒക്ടോബറില്‍ ജൂറി കണ്ടെത്തിയിരുന്നു. എമിലി ഹാംഷെയറാണ്(14) ചികിത്സ ലഭിക്കാത്തതിനെതുടര്‍ന്ന് 2018 മരിച്ചത്.
മാഡിസണ്‍ കൗണ്ടി സ്‌റ്റേറ്റ്‌സ് അറ്റോര്‍ണി 14 വര്‍ഷത്തെ ശിക്ഷക്കാണ് അപേക്ഷിച്ചതെങ്കിലും മറ്റു കുട്ടികളെ സംരക്ഷിക്കേണ്ടതുള്ളതിനാല്‍ പ്രൊബേഷന്‍ നല്‍കി വീട്ടില്‍ കഴിയണമെന്ന് പ്രതിഭാഗം അറ്റോര്‍ണി കോടതിയോട് ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്‍ സാക്ഷികളായ ഡിറ്റക്ടീവ് മൈക്കിള്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഇന്‍വെസ്റ്റിഗേറ്റര്‍ ലിന്‍ഡ്‌സി, ഡോ.ആന്‍ഡ്രിയ എന്നിവരെ വിസ്തരിച്ചിരുന്നു.
എമിലിക്ക് ടൈപ്പ് 1 പ്രമേഹമായിരുന്നുവെന്നും, ചികിത്സആവശ്യമാണെന്നും അമ്മക്ക് അറിയാമായിരുന്നിട്ടും കുടുംബാംഗങ്ങളില്‍ നിന്നും സ്‌കൂള്‍ ടീച്ചര്‍മാരില്‍ നിന്നും ഭര്‍ത്താവില്‍ നിന്നുപോലും ഇക്കാര്യം അവര്‍ മറച്ചുവെക്കുകയായിരുന്നു.
കുട്ടിക്ക് പ്രമേഹരോഗമാണെന്നറിഞ്ഞത് തന്റെ ഗ്രാന്റ് മദറിന്റെ മരണസമയത്തായിരുന്നുവെന്നും അത് അവരെ മാനസികമായി തളര്‍ത്തിയെന്നും അറ്റോര്‍ണി ന്യായീകരിച്ചു. 2018 നവംബര്‍ 3 ന് ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പാനുള്ള ശേഷി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് എമിലി മരണപ്പെടുകയായിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..