-
ഫിലാഡല്‍ഫിയ: ഷിക്കാഗോ സെ.തോമസ് സീറോമലബാര്‍ കത്തോലിക്ക രുപതയുടെ കീഴില്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന പള്ളിയുടെ അഞ്ചാമത്തെ വികാരിയായി നാലൂവര്ഷങ്ങളിലെ സേവനത്തിനുശേഷം ജൂണ്‍ 1 ന് അറ്റ്ലാന്റ സെ. അല്‍ഫോന്‍സ സിറോ മലബാര്‍ ഫൊറോന പള്ളിയിലേക്ക് സ്ഥലം മാറിപോയ ഫാ. വിനോദ് മഠത്തിപ്പറമ്പിലിനു യാത്രയയപ്പ് നല്കി.
ഫാ.വിനോദ് മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായും, ഷിക്കാഗോ രൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ജോര്‍ജ് മാളിയേക്കല്‍, ഫാ.ഷാജു കാഞ്ഞിരമ്പാറയില്‍, ഫാ.തോമസ് മലയില്‍ എന്നിവര്‍ സഹകാര്‍മ്മികരായും ഇടവകജനങ്ങള്‍ക്കുവേണ്ടി കൃതഞ്ജതാബലി അര്‍പ്പിച്ചു.
വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ ട്രസ്റ്റിമാരായ പോളച്ചന് വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, സണ്ടേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ചാക്കോ, സെ. വിന്‍സന്റ് ഡി പോള്‍ പ്രസിഡന്റ് ജയിംസ് ജോസഫ്, എസ്. എം. സി. സി. പ്രസിഡന്റ് ഷാജി മിറ്റത്താനി, അള്ത്താരശുശ്രുഷകരുടെ പ്രതിനിധി ആന്‍സ് തങ്കച്ചന്, യുവജന പ്രതിനിധി ഡയാന് ജോണ്‍, മരിയന്‍ മദേഴ്സിനുവേണ്ടി ലിസി ചാക്കോ, ഗായകസംഘം പ്രതിനിധി ഫെമിന ജോസ്, മാധ്യമപ്രതിനിധി ജോസ് തോമസ്, ഇംഗ്ലീഷ് കൊയറിനുവേണ്ടി കാരളിന് ജോര്‍ജ് എന്നിവര്‍ ആശംസകളും അനുമോദനങ്ങളും അര്‍പ്പിച്ചു സംസാരിച്ചു.
ഇടവകയുടെ പ്രത്യേക പാരിതോഷികം കൈക്കാരന്മാര്, മതാധ്യാപകരുടെ സ്നേഹോപഹാരം പ്രിന്‍സിപ്പല്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ ജോസ് മാളേയ്ക്കല്‍ എന്നിവര്‍ നല്കി ആദരിച്ചു. വിശാലഫിലാഡല്‍ഫിയ റീജിയണിലെ കേരളകത്തോലിക്കരുടെ സ്നേഹകുട്ടായ്മയായ ഇന്‍ഡ്യന്‍ അമരിക്കന്‍ കാത്തലിക്ക് അസോസിയേഷനും പ്രത്യേക സമ്മേളനത്തിലൂടെ വിനോദ് അച്ചനെ ആദരിച്ചിരുന്നു.
വാര്‍ത്തയും ഫോട്ടോയും : ജോസ് മാളേയ്ക്കല്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..