-
ഹൂസ്റ്റണ്‍: മാര്‍ത്തോമാ ചര്‍ച്ച് സൗത്ത് വെസ്റ്റ് റീജിയണ്‍ ഇടവകകളില്‍ നിന്നും മൂന്നുവര്‍ഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന പട്ടക്കാര്‍ക്ക് ഏപ്രില്‍ 6 ന് യാത്രയയപ്പ് നല്കുന്നു.
റീജിയണ്‍ പാരിഷ്മിഷന്, സേവികാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സൂം വഴി സംഘടിപ്പിക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് വികാരി ചെറിയാന് തോമസ് അധ്യക്ഷത വഹിക്കും.
ഏപ്രില്‍ 6 ന് രാത്രി 7 മണി മുതല്‍ 8 മണി വരെയാണ് യാത്രയയപ്പ് സമ്മേളനം ഉണ്ടായിരിക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.
സൂം മീറ്റിഗ് ഐ.ഡി. - 9910602126
പാസ് വേര്‍ഡ് - 1122
ജേക്കബ് പി തോമസ്, ഡോ.അബ്രഹാം മാത്യു, ബ്ലസന്‍ കെ ജോണ്‍, മാത്യു ജോസഫ്, മാത്യു മാത്യൂസ്, തോമസ് മാത്യു, അബ്രഹാം വര്‍ഗീസ്, സജി ആല്‍ബി, ബിജു സൈമണ്‍ എന്നിവരാണ് സ്ഥലംമാറ്റം ലഭിച്ച പട്ടക്കാര്‍. യാത്രയയപ്പ് സമ്മേളനത്തില്‍ റീജിയണിലെ എല്ലാവരും പങ്കെടുക്കണമെന്ന് പാരിഷ് മിഷന് സെക്രട്ടറി സാം അലക്സ്, സേവികാസംഘം സെക്രട്ടറി ജോളി ബാബു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..