
യാത്രയയപ്പ്
മെല്‍ബണ്‍:: എബനേസര്‍ ക്രിസ്ത്യന്‍ അസംബ്ലി മെല്‍ബണ്‍ സഭാ സീനിയര്‍ പാസ്റ്റര്‍ വെസ്ലി ജോസഫ് മൂന്ന് വര്‍ഷത്തെ ഔദ്യോഗീക സേവനത്തിനു ശേഷം കുടുംബമായി ഇന്ത്യയിലേക്കു മടങ്ങി. 2017 മുതല്‍ എബനേസര്‍ സഭയുടെ സീനിയര്‍ പാസ്റ്റര്‍ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
സഭാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക മീറ്റിങ്ങില്‍ സഭ അദ്ദേഹത്തിന് മൊമെന്റോ നല്കി ആദരിക്കുകയും യാത്രയയപ്പ് നല്‍കുകയും ചെയ്തു. കൊവിഡ്-19 വൈറസ് ബാധയോടനുബന്ധിച്ച് രാജ്യത്തു നിലനില്‍ക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ക്കനുസരിച്ച് മീറ്റിങ്ങ് ക്രമീകരിച്ചതിനാല്‍ പൊതുജനങ്ങള്‍ക്കു പങ്കെടുക്കുന്നതിനു കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എ.യു.പി.സി വിക്റ്റോറിയ സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് സൈമണ്‍ വചനത്തില്‍ നിന്നു സംസാരിക്കുകയും മറ്റ് പാസ്റ്റര്‍മാരായ റെജി ഫിലിപ്പ്, വല്സന് ജോര്‍ജ്ജ് തുടങ്ങിയ ദൈവദാസന്മാര് മീറ്റിങ്ങില്‍ പങ്കെടുക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.
തുടര്‍ന്നു സഭയെ നയിക്കേണ്ടതിന് നിയുക്തനായ പാസ്റ്റര്‍ എ.റ്റി.ജോസഫ് തന്റെ ആശംസകള്‍ തനിക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വീഡിയോ സന്ദേശമായി അറിയിക്കുകയും ചെയ്തു.
സഭാ കമ്മറ്റിയെ പ്രതിനിധീകരിച്ച്, സെക്രട്ടറി ബ്രദര്‍ ജെറിന് ജോണ്‍ സഭയുടെ സര്‍വ്വ ഭാവുകങ്ങളും നേര്‍ന്ന ശേഷം പ്രസിഡന്റ് ബ്രദര്‍ ജോണ്‍ മാത്യൂ സഭക്കു വേണ്ടി മൊമന്റോ നല്കി അദ്ദേഹത്തെ ആദരിക്കുകയും തുടര്‍ന്ന് പാസ്റ്റര്‍ വെസ്ലി ജോസഫ് സഭയെ അഭിസംബോധന ചെയ്ത്, സഭ തന്നോട് കാണിച്ച കൂട്ടായ്മക്കും സഹകരണത്തിനും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
സഭയുടെ പുത്രികാ സംഘടനകളായ സണ്ഡെസ്കൂള്, യുവജനസംഘം, ഗായകസംഘം, സോദരീ സമാജം ഭാരവാഹികള്‍ ആശംസകള്‍ അറിയിക്കുകയും ബ്രദര്‍ സുനില്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഇ.സി.എ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത മീറ്റിംഗ് ഡോ. ഗോഡ്സണ്‍ പൂമൂട്ടില്‍ ശിശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചു. പാസ്റ്റര്‍ വെസ്ലി പ്രാര്‍ത്ഥിച്ച് ആശീര്‍വാദത്തോടെ മീറ്റിംഗ് സമാപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..