കാപ്പിറ്റോള്‍ അക്രമം: കമ്മീഷനെ നിയമിക്കുന്നതിനുള്ള നീക്കം സെനറ്റില്‍ പരാജയപ്പെട്ടു


-

വാഷിങ്ടണ്‍ ഡിസി: ജനുവരി 6 ന് യു.എസ്.കാപ്പിറ്റോളില്‍ ഉണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിന് ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ കൊണ്ടുവന്ന നിയമനിര്‍മാണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പിനെതുടര്‍ന്ന് പരാജയപ്പെട്ടു. ബില്‍ പാസാക്കാന്‍ കഴിയാതിരുന്നത് നാണക്കേടാണെന്ന് നാന്‍സി പെലോസി അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 60 സെനറ്റര്‍മാരുടെ പിന്തുണ ആവശ്യമായിരുന്ന സ്ഥാനത്ത് 54 പേരുടെ പിന്തുണ മാത്രമേ ബില്ലിന് ലഭിച്ചൂള്ളൂ. 35 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 11 പേര്‍ വോട്ടെടുപ്പില്‍ നിന്നും മാറി നിന്നു. 50-50 എന്ന തുല്യ ബലാബലമുള്ള സെനറ്റില്‍ 6 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മെക്കോണല്‍ തുടക്കം മുതലേ കമ്മീഷനെ നിയമിക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

നേരത്തെ യു.എസ്. ഹൗസ് ഈ ബില്‍ 175 നെതിരെ 252 വോട്ടുകള്‍ക്ക് അംഗീകരിച്ച ശേഷമായിരുന്നു സെനറ്റില്‍ എത്തിയത്.

സെനറ്റില്‍ കമ്മീഷന്‍ നിയമനം തള്ളിപ്പോയത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടിയും ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ നേട്ടവുമായി. കാപ്പിറ്റോള്‍ അക്രമത്തില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെ ഭാര്യ കമ്മീഷനെ നിയമിക്കുന്നത് അംഗീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു.

സെനറ്റില്‍ കമ്മീഷന്‍ നിയമനം പരാജയപ്പെട്ടുവെങ്കിലും സ്വന്തമായി അന്വേഷണത്തിന് പദ്ധതിയിടുകയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented