-
ഡാലസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നോര്‍ത്ത് ടെക്സാസ് ചാപ്റ്റര്‍ സെമിനാര്‍ നടത്തുന്നു. ജൂലൈ 3 ശനിയാഴ്ച സെന്‍ട്രല്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം രാവിലെ 9 മുതല്‍ 10 വരെയാണ് സെമിനാര്‍.
സൂം പ്ലാറ്റ് ഫോമില്‍ നടത്തുന്ന സെമിനാറില്‍ ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കള്‍ പങ്കെടുത്ത് സെമിനാര്‍ വിജയിപ്പിക്കുവാന്‍ ഏവരെയും സഹര്‍ഷം ക്ഷണിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
മാധ്യമ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോബിന് പണിക്കരും അനുപമ വെങ്കിടേഷും ആണ് മുഖ്യപ്രഭാഷകര്‍.
ഐസിപിഎന്‍എ പ്രസിഡന്റ് ഇലെക്ട് സുനില്‍ തൈമറ്റം ആശംസയര്‍പ്പിക്കും.
നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്, ടി.സി ചാക്കോ, ജോസ് പ്ലാക്കാട്ട്, ബെന്നിജോണ്‍, സിജു ജോര്‍ജ്, മാര്ട്ടിന് വിലങ്ങോലില്‍, എബ്രഹാം തോമസ്,
ഏബ്രഹാം തെക്കേമുറി എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
https://us02web.zoom.us/j/88271291388?pwd=R1BWdjl5dU5ZWGxyYUx0ZUNPdHN4dz09
സൂം ഐഡി - 882 7129 1388
പാസ് വേര്‍ഡ് - 2021
കൂടുതല്‍ വിവരങ്ങള്‍ക്ക്;
പി.പി.ചെറിയാന് - 214 450 4107
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..