-
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന മെഡികെയര്‍ ആനുകൂല്യങ്ങളോടൊപ്പം ഡെന്റല്‍, വിഷന്‍, ഹിയറിംഗ് എയ്ഡ് ആനുകൂല്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ സമ്മര്‍ദവുമായി ബര്‍ണി സാന്റേഴ്സും ചക്ക് ഷുമ്മറും.
ഡമോക്രാറ്റിക് പാര്‍ട്ടി സെനര്മാരായ ഇരുവരും ജൂണ്‍ 20 നാണ് ഈ നിര്‍ദ്ദേശം ബൈഡനു മുന്നില്‍ സമര്‍പ്പിച്ചത്.
1960 മുതല്‍ മില്യണ്‍ കണക്കിന് പ്രായമായ അമേരിക്കന്‍ പൗരന്മാര്ക്ക് മെഡിക്കെയര്‍ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും വിഷന്‍, ഡെന്റല്‍, ഹിയറിംഗ് ആനുകൂല്യം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വലിയ തുക ഇതിന് വേണ്ടി ചിലവഴിക്കേണ്ടിവന്നിരുന്നു. പലരും ഇതുകൊണ്ടു തന്നെ ചികിത്സ വേണ്ടെന്നു വെക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു.
സെനറ്റ് മെജോറിറ്റി ലീഡര്‍ ഷുമ്മര്‍ കഴിഞ്ഞ ഏപ്രില്‍ മാസം പ്രസിഡന്റ് ബൈഡന് കൊണ്ടുവന്ന അമേരിക്കന്‍ ജോബ്സ് ആന്റ് ഫാമിലി പ്ലാനില്‍ ഈ ആനുകൂല്യങ്ങള്‍ ഉള്പ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും വൈറ്റ് ഹൗസ് ഈ ആവശ്യം നിരാകരിച്ചു.
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ 2020 ല്‍ നടത്തിയ പഠനത്തില്‍ അറുപത്തിയഞ്ച് വയസ്സിനു മുകളിലുള്ള ഒരാള്‍ക്ക് ഡെന്റല്‍ ചികിത്സ ശരിയായി ലഭിക്കാത്തതിനാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു.
വെര്‍മോണില്‍ നിന്നുള്ള സെനറ്റര്‍ ബര്‍ണിയും മെജോറിട്ടി ലീഡര്‍ ഷുമ്മറും കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ സെനറ്റും ബൈഡനും അംഗീകരിക്കുകയാണെങ്കില്‍ അമേരിക്കയിലെ മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് വളരെയേറെ പ്രയോജനപ്പെടും.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..