എസ്.ബി - അസംപ്ഷന്‍ അലുംനി ന്യൂസ് ലെറ്ററിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു


.

ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു സ്വപ്ന പദ്ധതിയായിരുന്നു ഷിക്കാഗോയില്‍ നിന്നും ഒരു ന്യൂസ് ലെറ്റര്‍ പ്രകാശനംസൂം മീറ്റിംഗിലൂടെ നടന്നു.

ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനും, എസ്.ബി കോളജ് പ്രിന്‍സിപ്പലും, രണ്ട് മുന്‍ പ്രിന്‍സിപ്പല്‍മാരും, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പലും, ഷിക്കാഗോ ചാപ്റ്റര്‍ അലുംമ്നികളും, ദേശീയ അലുംമ്നി അംഗങ്ങളും ഒത്തുചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ചാണ് ന്യൂസ് ലെറ്റര്‍ പ്രകാശന കര്‍മം നടന്നത് എന്നത് ഷിക്കാഗോ ചാപ്റ്ററിനെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്.

എസ്.ബി - അസംപ്ഷന്‍ അലുംമ്നി ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഷിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിച്ചു തുടങ്ങുന്ന ത്രൈമാസ ന്യൂസ് ലെറ്ററിന്റെ പ്രഥമ പതിപ്പിന്റെ പ്രകാശനോദ്ഘാടനം നിര്‍വഹിച്ചു.

മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. അമേരിക്കയിലും ലോകമെമ്പാടുമുള്ള എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കോളജുകളുടെ സമഗ്രവളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളും, മാതൃ കലാലയങ്ങളോട് പ്രകടിപ്പിക്കുന്ന ആദരവും അനുകരണീയവും അഭിനന്ദനാര്‍ഹവുമാണെന്നും ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ന്യൂസ് ലെറ്ററിന്റെ പ്രകാശനോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രസ്താവിച്ചു.

എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ ആമുഖ പ്രഭാഷണം നടത്തി. എസ്.ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. റെജി പ്ലാത്തോട്ടം, മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സ്റ്റീഫന്‍ മാത്യു, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.അനിത ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ആന്റണി ഫ്രാന്‍സീസ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ദേശീയ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്നി അസോസിയേഷന്‍ രൂപീകരിക്കുന്നത് കൂടുതല്‍ ബൃഹത്തായ കാര്യങ്ങള്‍ ചെയ്യുവാനും ദേശീയ തലത്തില്‍ അലുംമ്നി അംഗങ്ങളെ തമ്മില്‍ കൂട്ടിയോജിപ്പിക്കാനുള്ള ഒരു നെറ്റ് വര്‍ക്കും, തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ഒരു കണ്ണിയായി പ്രവര്‍ത്തിക്കാനുമുള്ള ഒരു വലിയ പ്ലാറ്റ്ഫോമായി അതിനെ മാറ്റുവാന്‍ സാധിക്കുമെന്നും പറഞ്ഞു.

സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറഞ്ഞു. സമ്മേളനാനന്തരം നടത്തിയ ക്രിയാത്മക ചര്‍ച്ചകളില്‍ ഷിക്കാഗോ, ന്യൂജേഴ്സി, പ്രോവിന്‍സുകളില്‍ നിന്ന് എസ്.ബി- അസംപ്ഷന്‍ കോളജുകളിലെ നിരവധി മുന്‍ അധ്യാപകരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, സി.എം.എസ് കോളജിലെ മുന്‍ അധ്യാപകനും പങ്കെടുത്തു. പത്തുമണിയോടുകൂടി സമ്മേളനം പര്യവസാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ആന്റണി ഫ്രാന്‍സീസ് - 847 219 4897
തോമസ് ഡിക്രൂസ് - 224 305 3789

ജോയിച്ചന്‍ പുതുക്കുളം

Content Highlights: Sb assumption alumni, Chicago

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022

Most Commented