-
ടൊറന്റോ: ശതാബ്ദി ആഘോഷിക്കുന്ന ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ എസ്ബി കോളജ് അലുമ്‌നൈ അസോസിയേഷന്‍ കാനഡ ചാപ്റ്റര്‍ ഉദ്ഘാടനം ഏപ്രില്‍ 17 ന് നടക്കും. കാല്‍ഗറി സമയം രാവിലെ ഏഴിനും ടൊറന്റോ സമയം രാവിലെ ഒന്‍പതിനും ഇന്ത്യന്‍ സമയം വൈകീട്ട് ആറരയ്ക്കുമാണ് സൂം ചടങ്ങ്.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ചാപ്റ്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇംഗ്ലീഷ് വിഭാഗം മുന്‍ അധ്യാപകന്‍ കൂടിയായ ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫ.ജോസ് തോമസ് അധ്യക്ഷത വഹിക്കും. കോളജ് മാനേജര്‍ ഡോ.തോമസ് പടിയത്ത്, പ്രിന്‍സിപ്പല്‍ ഫാ.റെജി പി കുര്യന്‍, സ്‌കാര്‍ബ്രോ സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന വികാരി ഫാ.ജോസ് ആലഞ്ചേരി, അലുമ്‌നൈ അസോസിയേഷന്‍ മദര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.എന്‍.എം.മാത്യു, സെക്രട്ടറി ഡോ.ഷിജോ കെ. ചെറിയാന്‍, കാനഡ ചാപ്റ്റര്‍ സെക്രട്ടറി ഡോ.ഏബ്രഹാം ഐസക്ക്, ട്രഷറര്‍ ജിമ്മി വര്‍ഗീസ് തുടങ്ങിയവര്‍ ആശംസ നേരും. പൂര്‍വവിദ്യാര്‍ഥികൂടിയായ ടാമിന എയ്ഞ്ചല്‍ ജോസ് പ്രാര്‍ത്ഥനാഗാനം ആലപിക്കും.
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കാനഡ ചാപ്റ്റര്‍ പങ്കാളിയാകുന്ന പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ വിശദീകരിക്കും. കാനഡയിലെ വിവിധ പ്രവിശ്യകളില്‍നിന്നുള്ള പൂര്‍വവിദ്യാര്‍ഥികളെല്ലാം പങ്കാളികളാകണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു. അസോസിയേഷനില്‍ ചേരാനും വാട്‌സാപ്പ് കൂട്ടായ്മയില്‍ ഭാഗമാകാനും താത്പര്യമുള്ളവര്‍ക്ക് ഇ-മെയില്‍ വഴിയും ബന്ധപ്പെടാം. sbalumnicanada@gmail.com
കാനഡ ചാപ്റ്റര്‍ ഉദ്ഘാടന ചടങ്ങിന്റെ സൂം ലിങ്ക്: https://us02web.zoom.us/j/81073578097?pwd=aGZLRjZkVHptdVZYZHA1dkJhdzk5Zz09
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..