
2021 ജനുവരി മൂന്നാം വാരാന്ത്യത്തിലാണ് ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിച്ചത്. സീറോ മലബാര്‍ സഭ അത്മായര്‍ക്ക് സേവനമികവുകള്‍ക്കായി അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നാണ് 'സഭാതാരം' എന്ന പുരസ്‌കാരം.
2010-ല്‍ ആദ്യമായി ആരംഭിച്ച ഈ പുരസ്‌കാരത്തിന് അര്‍ഹനായ മൂന്നാമത്തെ വ്യക്തിയാണ് ജോസുകുട്ടി.
ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞതിനാല്‍ എസ്ബി കോളേജ് മുന്‍ പ്രിന്‍സിപ്പലും സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും എസ് ബി അലുംമ്നി ഷിക്കാഗോ ചാപ്റ്ററിന്റെ രക്ഷാധികാരിയുമായ ഡോ:ജോര്‍ജ് മഠത്തിപ്പറമ്പില്‍ തന്റെ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനാശംസകളും ചാപ്റ്റര്‍ പ്രസിഡന്റ് വഴി ജോസ്‌കുട്ടിയെ അറിയിച്ചു.
തദവസരത്തില്‍ മുന്‍ എസ് ബി കോളേജ് പ്രൊഫസ്സറും ഷിക്കാഗോ ചാപ്റ്റര്‍ പ്രഥമ പ്രസിഡന്റുമായ ജെയിംസ് ഓലിക്കരയെയും എല്ലാവരും അഭിനന്ദിച്ചു. കാരണം അദ്ദേഹം പഠിപ്പിച്ച നാലു എസ്ബി അലുംനികള്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള നാലു പ്രമുഖ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരായി സേവനം അനുഷ്ഠിക്കുന്നു. അതില്‍ ഒരാളായ ഡോ.ജേക്കബ് തോമസ് എസ്ബി കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയി റിട്ടയര്‍ ചെയ്യുന്നു എന്നത് ഏറെ അഭിമാനകരമാണ്.
ദേശിയ തലത്തില്‍ അലുമിനികളെയും സംഘടനാ പ്രവര്‍ത്തനങ്ങളെയും ഏകോപിക്കുന്നതിനും ആളുകളെ കൂടുതല്‍ സജീവമാക്കുന്നതിനും ഇടക്കിടക്ക് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്നത് സഹായകരമായിരിക്കും എന്നും യോഗം വിലയിരുത്തി.
ചാപ്റ്ററിന്റെ നിരവധി സജീവ പ്രവര്‍ത്തകര്‍ ജോസുകുട്ടിയെ അഭിനന്ദിച്ച് പ്രസംഗിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി കൈലാത്ത് സ്വാഗതം പറഞ്ഞു. ആന്റണി ഫ്രാന്‍സീസ്, ജോളി കുഞ്ചെറിയ (വൈസ് പ്രസിഡന്റുമാര്‍), ജോണ്‍ നടയ്ക്കപ്പാടം (ട്രഷറര്‍), മുന്‍ പ്രസിഡന്റുമാരായ ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ബിജി കൊല്ലാപുരം, ചെറിയാന്‍ മാടപ്പാട്ട്, ഷിബു അഗസ്റ്റിന്‍, സജീവ പ്രവര്‍ത്തകരായ ബോബന്‍ കളത്തില്‍, ജോഷി വള്ളിക്കളം, ഡോ.ഫിലിപ്പ് വെട്ടിക്കാട്ട്, സജി കാവാലം, കാര്‍മല്‍ തോമസ് (മുന്‍ വൈസ് പ്രസിഡന്റ്) എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഷീബാ ഫ്രാന്‍സീസ് നന്ദി പറഞ്ഞു.
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..