സാന്തോം ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ്


.

ഡാലസ്: സാന്തോം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഗാര്‍ലാന്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ സെപ്റ്റംബര്‍ 2,3,4 തീയതികളില്‍ T20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്നു. ഡാലസിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് വളരെ ആവേശകരവും മിന്നി തിളങ്ങുന്നതുമായ മത്സരങ്ങള്‍ ഈ ഓണക്കാലത്ത് സമ്മാനിക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭാവിയില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി വിപുലമായി മത്സരങ്ങള്‍ നടത്താനും, അമേരിക്കയിലെ ക്രിക്കറ്റ് ടീമുകളെ ക്ഷണിക്കാനും, പ്രോത്സാഹനം കൊടുക്കുവാനും ടൂര്‍ണമെന്റ് കമ്മിറ്റി ലക്ഷ്യമിടുന്നുണ്ട്.

ചീഫ് കോര്‍ഡിനേറ്റര്‍ മാത്യു ഒഴുകയിലും, കോര്‍ഡിനേറ്റര്‍മാരായ ബിനീഷ് മാത്യുവും ബേബി ഒഴുകയിലും സംയുക്ത പ്രസ്താവനയിലാണ് ഈ കാര്യങ്ങള്‍ അറിയിച്ചത്. ഈ ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സരായ അവന്റ് ഇന്‍ഷൂറന്‍സ് (Vinod George), സിഗ്മ ട്രാവല്‍സ്, ചെറിയാന്‍ എലെക്ട്രിക്കല്‍സ്, റോയല്‍ ഇന്ത്യന്‍ ഗ്രോസറി എന്നിവരാണ്.



വിജയികള്‍ക്ക് തോമസ്‌കുട്ടി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ക്യാഷ് പ്രൈസും. രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് മറിയം തോമസ് വടക്കേടം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ക്യാഷ് പ്രൈസും കൂടാതെ 20 കളിക്കാര്‍ക്ക് വ്യക്തിഗത ട്രോഫിയും നല്‍കുന്നതായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മുഴുവന്‍ ക്രിക്കറ്റ് പ്രേമികളെയും ഗാര്‍ലാന്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂര്‍ണമെന്റ് കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

മാത്യു ഒഴുകയില്‍ - (214) 8645106
ബിനീഷ് മാത്യു - (972) 7996855
എബി ഒഴുകയില്‍ - (972) 9559133
സിനു ജേക്കബ് - ( 214) 9018500

വാര്‍ത്തയും ഫോട്ടോയും - അനശ്വരം മാമ്പിള്ളി

Content Highlights: santhom cricket tournament


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented