-
അരിസോണ: അരിസോണ മലയാളീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന എല്ലാ മലയാളി ആരോഗ്യപ്രവര്‍ത്തകരോടുമുള്ള ആദരസൂചകമായി ഓണ്‍ലൈന്‍ സംഗീത സന്ധ്യ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നടത്തി വരുന്ന പ്രതിവാര സംഗീത പരിപാടിയുടെ ഭാഗമായി ജൂണ്‍ 19 നു നടക്കുന്ന ഈ പ്രത്യേക പരിപാടിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുവാനായി കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര
പതിപ്പിച്ച പ്രമുഖ വ്യക്തികളോടൊപ്പം അമേരിക്കയിലെ മലയാളികളുടെയും
ആരോഗ്യപ്രവര്‍ത്തകരുടെയും ദേശീയ സംഘടനാ നേതാക്കളും പങ്കെടുക്കും.
എറണാകുളം എം.പി. ഹൈബി ഈഡന്‍, കേരള സര്‍ക്കാര്‍ ആസൂത്രണ ബോര്‍ഡ്
അംഗം ഡോ.ബി.ഇക്ബാല്‍, സുപ്രസിദ്ധ മലയാള സിനിമാ സംവിധായകന്‍
സിദ്ദിഖ്, ഗായകന്‍ കാവാലം ശ്രീകുമാര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ രജികുമാര്‍, ഐഡിയ സ്റ്റാര്‍സിങ്ങര്‍ ഫെയിം വിവേകാനന്ദന്‍, ഡോ.കൃഷ്ണ മോഹന്‍, അണ്‍ റ്റാഗ്ഗ്ഡ് മ്യൂസിക്കല്‍ ബാന്‍ഡ് (കൊച്ചിന്‍) തുടങ്ങിയവര്‍ പങ്കെടുക്കും.
അരിസോണയിലെ എല്ലാ മലയാളികളെയും ഈ പ്രത്യേക പരിപാടിയിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിത്ത് തൈവളപ്പില്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത് : പി.പി. മോഹനന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..