.
ലണ്ടന്‍: സമീക്ഷ യുകെ കുട്ടികളില്‍ ഭാഷാശേഷി വര്‍ധിപ്പിക്കുന്നതിന് ഗ്ലോസ്റ്റര്‍ഷെയറില്‍ ആരംഭിച്ച സ്‌കൂളില്‍ കുട്ടികള്‍ക്ക് ആദ്യ വരവേല്‍പ്പ് നല്‍കാനായി ജൂലൈ 2 ന് വൈകീട്ട് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, മാറ്റ്‌സര്‍, ഗ്ലോസ്റ്റര്‍ഷെയറില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം പ്രദേശത്ത് ഉത്സവഛായ പകര്‍ന്ന് അതീവ ഗംഭീരമായി. അമ്മ മലയാളത്തെ നെഞ്ചോടു ചേര്‍ത്തുവെച്ച് നൂറോളം കുട്ടികള്‍ പ്രവേശനോത്സവത്തിനെത്തിയത് പരിപാടിക്ക് ആവേശം വിതറി. മധുര പലഹാരങ്ങളും ബലൂണുകളും സമ്മാനിച്ചാണ് ആദ്യമായി കുട്ടികളെ സ്വീകരിച്ചത്. സാംസ്‌കാരിക-സിനിമാ-സീരിയല്‍-മിമിക്രി രംഗത്തെ പ്രമുഖരായ സുരാജ് വെഞ്ഞാറുമൂട്, കോട്ടയം നസീര്‍, മാളവിക മേനോന്‍, ഉല്ലാസ് പന്തളം, അയ്യപ്പ ബൈജു തുടങ്ങിയവര്‍ ഓണ്‍ലൈനായി മംഗളാശംസകള്‍ നേര്‍ന്ന് നേരത്തേ തന്നെ പരിപാടിക്ക് പരസ്യ പ്രചാരണം നല്‍കിയിരുന്നു. എലിസബത്ത് മേരി എബ്രഹാം അവതാരികയും സ്വാഗത പ്രാസംഗികയുമായി. റിനി കുഞ്ഞുമോന്‍ ആലപിച്ച ഭക്തിസാന്ദ്രമായ പ്രാര്‍ത്ഥനാ ഗീതത്തോടെ യോഗം സമാരംഭിച്ചു. സ്‌കൂള്‍ അധ്യാപികമാര്‍ ഭദ്രദീപ പ്രകാശനം നടത്തി.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ഷൈല ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
നൂറുകണക്കിന് കുട്ടികളെയും രക്ഷകര്‍ത്താക്കളെയും കൊണ്ട് നിറഞ്ഞ വേദിയില്‍ സമീക്ഷ മലയാളം കോര്‍ഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി അധ്യക്ഷനായിരുന്നു.
കേരള മലയാളം മിഷന്‍ ഡയറക്ടറും പ്രസിദ്ധ കവിയുമായ മുരുകന്‍ കാട്ടാക്കാട ഓണ്‍ലൈനായി പ്രഭാഷണം നടത്തി. തുടര്‍ന്ന് സീറോ മലബാര്‍ ഗ്ലോസ്റ്റര്‍ ഷയര്‍ വികാരി ഫാ.ജിബിന്‍ വാമനറ്റം, സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, സുനില്‍ ജോര്‍ജ്ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യോഗത്തില്‍ സമീക്ഷ ഗ്ലോസ്റ്റര്‍ഷയര്‍ സെക്രട്ടറി സാം കൊച്ചു പറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ റെമി മനോജ്, റെനി തോമസ്, ഉഷാസ് സുകുമാരന്‍, നിനു ജെഡ്‌സണ്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് ക്ലാസ്സ് എടുത്തു.
വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍
Content Highlights: sameeksha UK
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..