.
സ്ത്രീകളുടെ ഉന്നമനത്തിനായി സമീക്ഷ യുകെയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്ത്രീ സമീക്ഷ ഈ വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മാര്‍ച്ച് 20 ന് ഓണ്‍ലൈനായി വിവിധ പരിപാടികളോടെ വനിതാ ദിനം ആഘോഷിക്കാന്‍ പ്രവര്‍ത്തക സമിതി സമ്മേളനത്തില്‍ തീരുമാനിച്ചു. ഉച്ചക്ക് രണ്ടു മണിമുതല്‍ തുടങ്ങുന്ന പരിപാടിയില്‍ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരായ സ്ത്രീകള്‍ പങ്കെടുക്കും എന്ന് സ്ത്രീ സമീക്ഷ പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ തീം ആയ 'Break The Bias and looks at how we can live in a gender equal world' എന്ന വിഷയവുമായി ബന്ധപ്പെട്ട പരിപാടികളാണ് നടക്കുക. 100 പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന സൂം ലിങ്കിലൂടെ ആണ് ഒന്നര മണിക്കൂര്‍ നീണ്ടു നില്ക്കുന്ന പരിപാടികള്‍ പ്ലാന്‍ ചെയ്യുന്നതെന്ന് പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍മാരായ സ്വപ്ന പ്രവീണ്‍, സീമ സൈമണ്‍, ജൂലി ജോഷി എന്നിവര്‍ അറിയിച്ചു. സമീക്ഷ നാഷണല്‍ ട്രഷറര്‍ രാജി ഷാജി, ജോയിന്റ് സെക്രട്ടറി ചിഞ്ചു സണ്ണി, യൂത്ത് കോര്‍ഡിനേറ്റര്‍ കീര്‍ത്തന ഗോപന്, മായ ഭാസ്കര്‍, ക്രിസ്റ്റീന വര്‍ഗീസ്, ഐശ്വര്യ നിഖില്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. പരിപാടികള്‍ വിജയിപ്പിക്കാന്‍ യുകെയിലെ ജനങ്ങളുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് സംഘാടകര്‍ക്കൊപ്പം സമീക്ഷ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Content Highlights: sameeksha uk
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..