-
യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യു.കെ.യുടെ അഞ്ചാം വാര്‍ഷികസമ്മേളനം ജനുവരി 22 ശനിയാഴ്ച നടന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം സഖാവ് ഇ.പി ജയരാജന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ വിശിഷ്ടാതിഥികള്‍ ആയി എത്തിയ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂര്‍ എഎല്‍എയുമായ സഖാവ് ശൈലജ ടീച്ചര്‍, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എക്സ്സൈസ് മന്ത്രിയും ആയ സഖാവ് ഗോവിന്ദന് മാസ്റ്റര്‍ എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. 23 ഓളം ബ്രാഞ്ചുകളില്‍ നിന്നായി 110 പ്രതിനിധികള്‍ ആണ് ഓണ്‍ലൈന്‍ ആയി നടന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്. ഓണ്‍ലൈന്‍ സമ്മേളനത്തിന്റെ പരിമിതികള്‍ ഉണ്ടായിരുന്നിട്ടു കൂടി സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലും, സാമ്പത്തിക റിപ്പോര്ട്ടിന്മേലും വളരെ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടന്നു. സഖാവ് വിനോദ് കുമാര്‍, സഖാവ് ഇബ്രാഹിം വാക്കുളങ്ങര, സഖാവ് സീമ സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ചകള്‍ നിയന്ത്രിച്ചു. ചര്‍ച്ചകളില്‍ സമീക്ഷ യു.കെ.യുടെ മുന്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശക്തിയേകുന്ന നിര്‍ദ്ദേശങ്ങള്‍ സഖാക്കളുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നു. 13 പ്രമേയങ്ങള്‍ ആണ് വിവിധ ബ്രാഞ്ചുകളില്‍ നിന്നും അവതരിപ്പിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ് സ്വപ്ന പ്രവീണും മറുപടികള്‍ നല്കി. റിപ്പോര്‍ട്ടുകളും പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണസമിതിയെ സമ്മേളനം തിരഞ്ഞെടുത്തു.
പ്രസിഡന്റ് : ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍, വൈസ് പ്രസിഡന്റ്: ഭാസ്കര്‍ പുരയില്‍,
സെക്രട്ടറി: ദിനേശ് വെള്ളാപ്പള്ളി, ജോയിന്റ് സെക്രട്ടറി: ചിഞ്ചു സണ്ണി, ട്രഷറര്‍: രാജി ഷാജി. സെക്രട്ടറിയേറ്റ് മെംബര്‍മാര്‍: ശ്രീജിത്ത് ജി, ജോഷി ഇറക്കത്തില്‍, ഉണ്ണികൃഷ്ണന് ബാലന്, മോന്‍സി തൈക്കൂടന്‍, നാഷണല്‍ കമ്മിറ്റി മെംബര്‍മാര്‍, സ്വപ്ന പ്രവീണ്‍, അര്ജ്ജുന് രാജന്, ബൈജു നാരായണന്, രഞ്ചു പിള്ള, ദിലീപ് കുമാര്‍, ബിപിന്‍ മാത്യു, ജിജു നായര്‍, ടോജിന്‍ ജോസഫ്, മിഥുന് സണ്ണി, നെല്‍സണ്‍ പീറ്റര്‍, ജിജു സൈമണ്‍, ശ്രീകാന്ത് കൃഷ്ണന് എന്നിവരാണ് ഭാരവാഹികള്‍.
സഖാവ് ഇബ്രാഹിം വാക്കുളങ്ങരയുടെ നന്ദി പ്രകാശനത്തിന് ശേഷം, ഈസ്റ്റ് ഹാം ബ്രാഞ്ച് സെക്രട്ടറി സഖാവ് അര്‍ജുന്റെ ആവേശോജ്ജ്വലമായ മുദ്രാവാക്യം വിളികളോടെ സമ്മേളനം സമാപിച്ചു.
സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കി വളരെ ശക്തമായി മുന്നോട്ടു പോകുവാന്‍ പുതിയ ഭരണസമിതിക്കു എല്ലാവരുടെയും പിന്തുണ ഉണ്ടാവണം എന്ന് നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന് ബാലന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..