സമീക്ഷ യുകെ സാലിസ്ബറി ബ്രാഞ്ചിന് പുതിയ നേതൃത്വം


-

സമീക്ഷ യുകെയുടെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ സാലിസ്ബറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം നവംബര്‍ 20 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് സ്ട്രാറ്റ്‌ഫോഡ് സബ് കാസ്റ്റില്‍ വില്ലേജ് ഹാളില്‍ വച്ച് നടന്നു. പ്രസിഡന്റ് സഖാവ് രാജേഷ് സുധാകര്‍ അധ്യക്ഷത വഹിച്ച സമ്മേളനം, സമീക്ഷ നാഷണല്‍ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. സഖാവ് ജയേഷ് അഗസ്റ്റിന്‍ ആലപിച്ച വിപ്ലവഗാനത്തോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്. സെക്രട്ടറി സഖാവ് ജിജുനായര്‍ കഴിഞ്ഞ ഭരണസമിതിക്കു വേണ്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ സഖാവ് നിതിന്‍ ചാക്കോ അനുശോചന പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ ബ്രാഞ്ച് ട്രഷറര്‍ സഖാവ് ശ്യാംമോഹന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. സമീക്ഷ യുകെയുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി യോഗത്തില്‍ വിശദീകരിച്ചു.

അടുത്ത രണ്ട് വര്‍ഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ ഏകകണ്‌ഠേന തിരഞ്ഞെടുത്തു. സഖാവ് സിജിന്‍ ജോണ്‍ - പ്രസിഡന്റ് സഖാവ് ശ്യാംമോഹന്‍ -സെക്രട്ടറി, സഖാവ് ആല്‍ഫ്രഡ് കെ തോമസ് - വൈസ് പ്രസിഡന്റ്, സഖാവ് ജെറിന്‍ ജോയിന്റ് സെക്രട്ടറി, സഖാവ് വറീത് കരോള്‍ - ട്രഷറര്‍ എന്നിവര്‍ മുന്‍നിരയില്‍ നിന്ന് സമിതിയെ നയിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുചര്‍ച്ചയില്‍ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി പുതിയതായി കടന്നുവന്ന അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഇരുപത്തഞ്ചോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സഖാവ് ശ്യാം മോഹന്‍ നന്ദി അറിയിച്ചു. സമീക്ഷ യുകെയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വരാന്‍ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂര്‍ണപിന്തുണ അറിയിച്ചു.

സമീക്ഷ യുകെയുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിന് മുന്നോടിയായ് നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ഈ മാസം അവസാനത്തോടെ ബ്രാഞ്ചുസമ്മേളനങ്ങള്‍ സമാപിക്കും. ദേശീയ സമ്മേളനം 2022 ജനുവരി 22ന് കൊവെന്‍ട്രയില്‍ വെച്ച് നടക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. യുകെയിലെ ഇടതുപക്ഷത്തിന്റെയും പുരോഗമന ആശയഗതി ഉള്‍കൊള്ളൂന്നവരുടെയും ശക്തിതെളിയിക്കുന്ന ഒന്നാകും അഞ്ചാം ദേശീയ സമ്മേളനം എന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ കാലഘട്ടങ്ങളില്‍ നിന്നും ഒക്കെ വ്യത്യസ്തമായി യുകെ മലയാളികള്‍ക്കിടയില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ ക്കുന്നവരുടെ ഒരു വലിയ മുന്നേറ്റം നടത്താന്‍ സമീക്ഷ യുകെക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.


വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented