കേരളത്തിന് കൈത്താങ്ങായി സമീക്ഷ യു.കെയുടെ ബിരിയാണി ചലഞ്ച്


-

കോവിഡ് പ്രതിസന്ധിക്കിടെ കേരളത്തിന് സ്വാന്തനമാകാന്‍ യുകെയിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ സമീക്ഷ യു.കെയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നടന്നു വരികയാണ്. ആയിരത്തിലേറെ പേര്‍ക്ക് ബിരിയാണി ഉണ്ടാക്കി വിതരണം ചെയ്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ ചലഞ്ചിനായി വലിയ ഒരു തുക സമാഹരിച്ചു നല്‍കാനാണ് സമീക്ഷ യു.കെ. ശ്രമിക്കുന്നത്. കേരള സര്‍ക്കാര്‍ നാട്ടില്‍ ഏവര്‍ക്കും ഫ്രീ വാക്സിന്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ ഓരോ മലയാളികളും സര്‍ക്കാരിനായി പിന്തുണ നല്‍കിവരികയാണ്. നിരവധി പേരാണ് ഇതിനായി ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിട്ടുള്ളത്.

രണ്ടാം പ്രളയകാലത്തും സമീക്ഷ യു.കെ. കേരളത്തെ വലിയ രീതിയില്‍ തന്നെ സഹായിച്ചിട്ടുണ്ട്. സമീക്ഷ യുകെയുടെ ഗ്ലോസ്റ്റര്‍ ബ്രാഞ്ച് ഭാരവാഹികളായ സനോജ്, ലോറന്‍സ് പല്ലിശേരി, ഡോ ബിജു പെരിങ്ങത്തറ, ചാള്‍സ്, അനില്‍കുമാര്‍ ശശിധരന്‍, അജി പത്രോസ്, ശ്യാം, ഫ്രാന്‍സിസ്, ബിജു ജോസ്, മനോജ് ജോസഫ്, തോമസ്, മാത്യു ഇടിക്കുള, ജോയി, ശ്രീകുമാര്‍, ജോര്‍ജ്ജ്കുട്ടി, ജോജി തോമസ് എന്നിവര്‍ ബിരിയാണി ചലഞ്ചിന് നേതൃത്വം നല്‍കി. ഗ്ലോസ്റ്റര്‍ ലെ സമീക്ഷ പ്രവര്‍ത്തകര്‍ പിറന്ന നാടിനായി മുന്നിട്ടിറങ്ങിയപ്പോള്‍ ബ്രിട്ടീഷ് വംശജര്‍ പോലും പിന്തുണയുമായി എത്തി.

ഗ്ലോസ്റ്റര്‍ ഷെയര്‍ റോയല്‍ ഹോസ്പിറ്റല്‍, ഗ്ലോസ്റ്റര്‍ ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും സമാനതകളില്ലാത്ത പിന്തുണയാണ് സമീക്ഷ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഈ ഉദ്യമത്തില്‍ സമീക്ഷയോടു സഹകരിച്ച ഗ്ലോസ്റ്റര്‍ ലെ സമീക്ഷ പ്രവര്‍ത്തകരോടും നല്ലവരായ ജനങ്ങളോടും സമീക്ഷ നാഷണല്‍ കമ്മിറ്റിയുടെ നന്ദിയും കടപ്പാടും സമീക്ഷ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


rahul gandhi's office attacked

1 min

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; സംഘര്‍ഷം

Jun 24, 2022

Most Commented