സമീക്ഷ.യുകെയുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നു


-

യുകെയിലെ സോഷ്യലിസത്തിന്റെയും ഇടതുപക്ഷ ചിന്താഗതിയുടെയും വക്താക്കളായ സമീക്ഷ യുകെയുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷ, യു കെയിലെ യുവ തലമുറയിലെ വനിതകളുടെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 14 ന് യു.കെ.സമയം ഉച്ചക്ക് 12.30 മുതല്‍ 2.30 വരെ നടക്കുന്ന വനിത സമീക്ഷയുടെ ആ മഹത് സമ്മേളനത്തില്‍ ഭാഗഭാക്കാവുന്നതിന് സ്ത്രീ സമീക്ഷ ഏവരെയും സ്വാഗതം ചെയ്തു.

സ്ത്രീ ശാക്തീകരണത്തിനായി ലോകത്ത് എന്നും നിലകൊണ്ടത് സോഷ്യലിസ്റ്റ് ചേരിയായിരുന്നു എന്നതിനാല്‍ തന്നെ യുകെയിലെ മലയാളി പുതുതലമുറയെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീ സമീക്ഷക്ക് വളരെയേറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് സ്ത്രീ സമീക്ഷ നടത്തുന്ന വനിതാ ദിന ആലോഷ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്റെ വിമന്‍സ് വിംഗ് ലീഡായ സഖാവ് ആന്‍ പാപ്പ ജോര്‍ജിയോ അതിഥിയായി പങ്കെടുക്കുന്ന മീറ്റിംഗില്‍, ദൃശ്യം 2 ഫെയിം സിനിമാതാരം രജ്ഞിനി ജോര്‍ജ്, കേരളത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന 'വിംഗ്‌സ് കേരള'യുടെ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.സുധ ഹരിദ്വാര്‍, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഡയറക്ടര്‍ ജിയോ ബേബി എന്നിവര്‍ അതിഥികളായെത്തി സംസാരിക്കുന്നു. അവരോടൊപ്പം യു കെയിലെ സ്ത്രീ സമീക്ഷ പ്രതീക്ഷയോടെ നോക്കിക്കാണുന്ന, യു കെ യിലെ സ്ത്രീ സമീക്ഷയുടെ ജ്വലിക്കുന്ന നക്ഷത്രങ്ങളായ, ഭാവി വാഗ്ദാനങ്ങള്‍ ആര്യ ജോഷി, സാന്ദ്ര സുഗതന്‍, ആര്യശ്രീ ഭാസ്‌കര്‍, സ്‌നേഹ മറിയ ഏബ്രഹാം എന്നിവരും അവരുടെ പുത്തന്‍ ആശയങ്ങളുമായെത്തുന്നു. മരിയ രാജുവിന്റെ നൃത്തത്തോടു കൂടി പരിപാടികള്‍ ആരംഭിക്കും. കൂടാതെ ഈ ലോക് ഡൗണ്‍ കാലത്ത് മലയാളിയുടെ സര്‍ഗവസനയെ പരിപോഷിപ്പിക്കുന്നതിനായി സമീക്ഷ സര്‍ഗവേദി, മുതിര്‍ന്നവര്‍ക്കായി നടത്തിയ നാടന്‍ പാട്ട് മത്സരത്തിലെ വിജയികളായ സ്‌നേഹ ഷിനു, ദിവ്യ പ്രിയന്‍ എന്നിവര്‍ തങ്ങളുടെ നാടന്‍ പാട്ടുമായി സമ്മേളനത്തിന് കൊഴുപ്പേകുന്നു. സമീക്ഷ സര്‍ഗ്ഗവേദി മത്സരവിജയിയായ മരിയ രാജുവിന്റെ നൃത്തത്തോടെ തുടങ്ങുന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്, സ്വപ്ന പ്രവീണ്‍, സീമ സൈമണ്‍, ജൂലി ജോഷി, ധന്യ സുഗതന്‍, രാജി ഷാജി, പ്രതിഭ കേശവന്‍, ചിഞ്ചു സണ്ണി എന്നിവരാണ്.

സമ്മേളനം തത്സമയം കാണുന്നതിനായി ഞായറാഴ്ച ഉച്ചക്ക് 12.30ന് താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കിലോ സമീക്ഷയുടെ ഓഫീഷ്യല്‍ ഫേസ് ബുക്ക് പേജിന്റെ ലിങ്കിലോ, ഗ്ലോബല്‍ മല്ലു കോംറൈഡ്സ് (GMC) എന്ന ഫേസ്ബുക്ക് പേജിന്റെ ലിങ്കിലോ കയറണമെന്ന് സ്ത്രീ സമീക്ഷക്ക് വേണ്ടി, സമീക്ഷ യുകെ നാഷണല്‍ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ അഭ്യര്‍ത്ഥിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented