സമീക്ഷ യുകെ നാലാം വാർഷിക സമ്മേളന പോസ്റ്റർ | ഫൊട്ടൊ അയച്ചുതന്നത് : ബിജു ഗോപിനാഥ്
സമീക്ഷ യുകെ നാലാം വാര്‍ഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഒക്ടോബര്‍ 4 ന് പൊതുസമ്മേളനവും 11 ന് പ്രതിനിധി സമ്മേളനവും വെബിനാര്‍ ആയാണ് നടത്തുന്നത്. പൊതുസമ്മേളനത്തില്‍ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരികരംഗത്തു അറിയപ്പെടുന്ന വിശിഷ്ട വ്യക്തിത്വങ്ങള്‍ ആണ് യുകെയിലെ മലയാളി സമൂഹത്തോട് സംവദിക്കുവാന്‍ വേണ്ടി സമീക്ഷ യുകെയുടെ വേദിയിലെത്തുന്നത്.
യുകെയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരനും പ്രമുഖ ആക്ടിവിസ്റ്റുമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബെയ്ന്‍സ്, മികച്ച പ്രസംഗികനും കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎല്‍എ, മലയാള സിനിമയിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതനായ നടന്‍ ഹരീഷ് പേരടി, സുപ്രീം കോടതി അഭിഭാഷകയും ആക്ടിവിസ്റ്റുമായ രശ്മിത രാമചന്ദ്രന്‍ തുടങ്ങിയ വിശിഷ്ട അതിഥികളാണ് സമീക്ഷ യുകെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
യുകെ യിലെ മലയാളി പ്രവാസി സമൂഹത്തെ സമീക്ഷ യുകെയുടെ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനോടൊപ്പം സമീക്ഷ യുകെ ദേശീയ സമ്മേളനം വന്‍ വിജയമാക്കുവാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണം എന്നും ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
വാര്‍ത്ത അയച്ചത് : ബിജു ഗോപിനാഥ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..