ഡാലസില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സാജന്‍ മാത്യൂസിന്റെ പൊതുദര്‍ശനം ഞായറാഴ്ച


Sajan Mathews, Funeral, Wake service
ഡാലസ്: കഴിഞ്ഞ ബുധനാഴ്ച അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട കോഴഞ്ചേരി ചെറുകോല്‍ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടില്‍ പരേതരായ സി.പി മാത്യുവിന്റെയും, സാറാമ്മയുടെയും മകനും ഡാലസ് സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകാംഗവുമായ സാജന്‍ മാത്യുവിന്റെ പൊതുദര്‍ശനം നാളെ ഞായറാഴ്ച വൈകീട്ട് 4 മുതല്‍ 8 മണി വരെ സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് നടത്തപ്പെടും.

കുറ്റപ്പുഴ മോഴച്ചേരില്‍ പരേതനായ എം.സി വര്‍ഗീസിന്റെയും, അന്നമ്മ വര്‍ഗീസിന്റെയും മകളായ മിനി സജിയാണ് ഭാര്യ. ഫേബാ സാറാ സാജന്‍, അലീന ആന്‍ സാജന്‍ എന്നിവര്‍ മക്കളും, അനീഷ് മരുമകനും ആണ്.

നവംബര്‍ 21 ഞായറാഴ്ച്ച (നാളെ) വൈകിട്ട് 4 മുതല്‍ 8 മണി വരെ ഡാളസിലെ പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍ (3760 14th St, Plano, Tx 75074) വെച്ച് പൊതുദര്‍ശനവും, നവംബര്‍ 24 ബുധന്‍ രാവിലെ 10 മണിക്ക് സെഹിയോന്‍ മാര്‍ത്തോമ്മപ്പള്ളിയില്‍ വെച്ചുള്ള സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം പ്ലാനോയില്‍ ഉള്ള ടെഡ് ഡിക്കി ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (2128, 18th St, Plano, Tx 75074) സംസ്‌കരിക്കും.

ബുധനാഴ്ച്ച നടത്തപ്പെടുന്ന സംസ്‌കാര ശുശ്രുഷകള്‍ക്ക് മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും

സംസ്‌കാര ശുശ്രുഷകള്‍ www.provisiontv.in എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാകും.

വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented